ബജറ്റ് കമ്മിറ്റിയില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്ത് ബജറ്റ് കമ്മിറ്റിയില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2017, 18 വര്‍ഷത്തെ ബജറ്റ് ധനകാര്യ സ്ഥിരം സമിതിയില്‍ അവതരിപ്പിച്ച് പാസാക്കാതെ പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ച പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് ധനകാര്യസ്ഥിരം സമിതിയാണ് ബജറ്റ് തയ്യാറാക്കേണ്ടത്. എന്നാല്‍ ഇന്നലെ പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ച ബജറ്റ് ധനകാര്യസ്ഥിരം സമിതിയില്‍ അവതരിപ്പിക്കുകയൊ പാസാക്കുകയൊ ചെയ്തിട്ടില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. കമ്മിറ്റി ആരംഭിച്ച ഉടനെ സമിതി അംഗം കൂടിയായ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.സി കുമാരന്‍ ഈ വിഷയം ഒരു ക്രമപ്രശ്‌നമായി ഉന്നയിച്ചു.
ഈ ബജറ്റ് ധനകാര്യസ്ഥിരം സമിതി അംഗീകരിച്ചതാണൊ എന്നു ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടിയാണ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഉണ്ടായത്.ധനകാര്യ സ്ഥിരംസമിതി ബജറ്റ് അംഗീകരിക്കണമെന്ന ചട്ടം തള്ളിക്കളഞ്ഞാണ് ബജറ്റ് പഞ്ചായത്ത് കമ്മിറ്റിയില്‍ ധനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ അവതരിപ്പിച്ചത്.
ചട്ടവിരുദ്ധമായ ഈ നടപടി തിരുത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് സഭരണസമിതിയുടെ ചട്ടവിരുദ്ധമായ നടപടിക്കെതിരേ ഡയറക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. ബജറ്റ് അവതരിപ്പിച്ച വേളയില്‍ ബജറ്റിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കുന്നതിനും ഭരണസമിതി തയ്യാറായില്ലെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."