HOME
DETAILS

തൃക്കാക്കര നഗരസഭയില്‍ ഭരണമാറ്റത്തിന് സാധ്യത

  
backup
March 22 2017 | 21:03 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0

കാക്കനാട്:  തൃക്കാക്കര നഗരസഭയില്‍ ഭരണമാറ്റത്തിന് വഴിയൊരുക്കി കോണ്‍ഗ്രസ് വിമതനായ വൈസ്‌ചെയര്‍മാന്റെ അപ്രതീക്ഷിത നീക്കം. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനുവിനോട് ഇടഞ്ഞതോടെ വൈസ്‌ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കുകയായിരുന്നു. ഒരു വര്‍ഷക്കാലമായി ഭരണപക്ഷത്തിനൊപ്പം ഉറച്ചുനിന്ന വൈസ് ചെയര്‍മാന്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ തൃക്കാക്കര നഗരസഭ ഭരണം കയ്യാളുന്ന ഇടതുപക്ഷത്തിന് ഭീഷണിയായിരിക്കുകയാണ്.
ഒരാളുടെ ഭൂരിപക്ഷമുള്ള ജില്ലാ ആസ്ഥാനത്തെ നഗരസഭയില്‍ ഇടത് മുന്നണി ഭരണം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് വൈസ് ചെയര്‍മാന്‍ ഭരണപക്ഷത്തിനേതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. സി.പി.എം വിമത കൗണ്‍സിലര്‍ എം.എം നാസറും ചെയര്‍പേഴ്‌സണിനെതിരേ പരസ്യമായി രംഗത്തെത്തിയതും നഗരസഭ ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി.
 നഗരസഭക്ക് മൂന്ന് കോടി രൂപയുടെ വരുമാനം ലഭിക്കുന്ന പ്രവൃത്തിയായ, 8.7 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്നത്  കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ രഹസ്യമായി അനുമതി നല്‍കാനുളള നീക്കം അനുകൂലിക്കാനാവില്ലെന്ന് വൈസ് ചെയര്‍മാന്‍  വ്യക്തമാക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.  കേബിള്‍ കമ്പനിയുടെ ആവശ്യം പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനമെടുക്കാമെന്ന ചെയര്‍പേഴ്‌സണ്‍ന്റെ നിലപാട് വൈസ് ചെയര്‍മാനെ ചൊടിപ്പിച്ചു. ഇത് ഇരുവരും തമ്മില്‍ ഇടയാന്‍ കാരണമായി. തുടര്‍ന്ന് വികാരഭരിതനായ വൈസ്‌ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് പ്രതിപക്ഷ നിരയിലേക്ക് സ്ഥാനം മാറ്റുകയായിരുന്നു. കേബിള്‍ കമ്പനിക്ക് അനുമതി നല്‍കുന്ന വിഷയത്തില്‍ കൗണ്‍സിലില്‍ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു വൈസ് ചെയര്‍മാന്റെ നിലപാട്. നഗരസഭയ്ക്ക് നാല് കോടി രൂപയുടെ വരുമാനം ലഭിക്കുന്ന ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും കൗണ്‍സിലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  
43 അംഗകൗണ്‍സിലില്‍ രണ്ട് വിമതന്മാരുടെ പിന്തുണയോട് കൂടിയാണ് ഇടത് ഭരണം നിലനിര്‍ത്തുന്നത്. 21 അംഗങ്ങളുള്ള യു.ഡി.എഫ്, കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിനെ കൂടെ കൂട്ടി ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം അണിയറയില്‍ സജീവമാക്കിയിരിക്കെയാണ് ബജറ്റ് അവതരണം പോലും അനിശ്ചിതത്തിലാക്കി അപ്രതീക്ഷിത നീക്കള്‍ക്ക് ഇന്നലെ കൗണ്‍സില്‍ സാക്ഷ്യം വഹിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  a minute ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  a minute ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  18 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  26 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  34 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago