മലേഗാവ്: സാധ്വി പ്രജ്ഞയുടെ ജാമ്യാപേക്ഷ തള്ളി
മുംബൈ: മലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി.
കേസില്‍ കഴിഞ്ഞ മാസം സാധ്വിക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
ശിവ് നാരായണ്‍ കല്‍സന്‍ഗ്ര, ശ്യാം ബവര്‍ലാല്‍ സാഹു, പ്രവീണ്‍ തക്കല്കി എന്നിവരെയും സാധ്വി പ്രജ്ഞയ്ക്കൊപ്പം കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാധി പ്രജ്ഞ ജാമ്യാപേക്ഷ നല്‍കിയത്.
സ്വാധിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് നേരത്തെ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. സാധ്വി ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
2008 സെപ്റ്റംബര്‍ 29 നാണ് മാലേഗാവ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 37 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) അന്വേഷണത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്നു കണ്ടെത്തിയിരുന്നു. 2011ലാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."