കോ-ലീ-ബി സഖ്യമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്ന് വി.എസ്
ചെങ്ങന്നൂര്‍ : ഉപതെരഞ്ഞെടുപ്പില്‍ കുപ്രസിദ്ധമായ കോലീബി സഖ്യമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.
കോണ്‍ഗ്രസിന്റെ മൊത്തത്തിലുള്ള പോക്കില്‍ അത്തരം കോലീബി സാധ്യതകള്‍ തെളിഞ്ഞുകാണുന്നുണ്ടെന്നും വി.എസ് പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചെറിയനാട് പടനിലത്തും ചെന്നിത്തല തൃപ്പെരുന്തുറയിലും നടന്ന പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
കര്‍ണാടകത്തില്‍ ജനഹിതത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൊണ്ടാണ് മോദിയും അമിത് ഷായും രാഷ്ട്രീയ പിത്തലാട്ടം നടത്തിയത്. പക്ഷേ തോറ്റ് പാളിസായിപ്പോയി. ജനാധിപത്യത്തിന്റെ തെരുവില്‍ ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ അവസ്ഥയിലായി മോദിയും അമിത് ഷായും.
ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏകാധിപതികളും ഫാസിസ്റ്റുകളുമായ മോദിയും ബി.ജെ.പിയും അധികാരവും പണവുമുപയോഗിച്ച് എന്ത് ജനാധിപത്യവിരുദ്ധതയും അധാര്‍മികതയും കാണിച്ച് രാജ്യത്തെ തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നവരാണ്.
മോദിയുടെയും അമിത് ഷായുടെയും വിധ്വസംക പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടത് അനിവാര്യമായ കാലഘട്ടമാണ്. ഇല്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പു തന്നെ ചോദ്യചിഹ്നമായി മാറും. ഇന്ത്യന്‍ ജനത ഈ തിരിച്ചറിവിലേക്ക് നടന്നെത്തിയെന്നതിന്റെ തെളിവാണ് കര്‍ണാടകത്തില്‍ കണ്ടത്. സൂചി കുത്താന്‍ ഇടംകൊടുത്താല്‍ തൂമ്പ കയറ്റുന്നവരാണ് ബി.ജെ.പിക്കാര്‍. ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കള്ളച്ചിരിയൊക്കെ തുന്നിപ്പിടിപ്പിച്ചാണ് വോട്ടുചോദിച്ച് വരുന്നതെങ്കിലും ഇനം മോദിയുടെയും അമിത് ഷായുടേയുമാണ്. ഇക്കൂട്ടരെ കാലുകുത്താന്‍ അനുവദിച്ചുകൂടെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."