HOME
DETAILS
MAL
റേഷന്‍ മുന്‍ഗണനാ ലിസ്റ്റ്: അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി
backup
March 22 2017 | 21:03 PM
ആലപ്പുഴ: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ രംഗത്തിറങ്ങി.
വീടുകള്‍തോറും പരിശോധന നടത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫിസ് മുഖാന്തിരം മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് സ്വയം പിന്മാറാന് അവസരമുണ്ട്. ഇവരുടെമേല്‍ നടപടികള്‍ സ്വീകരിക്കുന്നതല്ല.
അല്ലാത്തപക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."