യുവാവിനെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി
ഹരിപ്പാട്: പ്രതിഷേധയോഗത്തിന്റെ പ്രചരണവുമായി പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി. മുതുകുളംതെക്ക് തുമ്പമംഗലത്ത് നിചിനെ(കുട്ടായി28)യാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.
മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എസ് സുജിത്ത്‌ലാലിനെ കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസില്‍ വച്ച് ഗ്രാമപഞ്ചായത്തംഗം ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ടായി. ഇതില്‍ പ്രതിഷേധിക്കാനായി പാണ്ഡവര്‍കാവ് ജങ്ഷനില്‍ കോണ്‍ഗ്രസ് ബുധനാഴ്ച പ്രതിഷേധ യോഗം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചരണത്തിനായി മൈക്ക്അനൗണ്‍സ്‌മെന്റിന് പോകുമ്പോള്‍ ചൂളത്തെരുവ് കല്‍പക ജങ്ഷനില്‍ വച്ചായിരുന്നു അക്രമണം.
തോളെല്ലിനും ഇടതുകണ്ണിനും ചുമലിലും പരുക്കേറ്റ നിചിനെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ.ക്കാരാണ് തന്നെ ആക്രമിച്ചതെന്ന് നിചിന്‍ കനകക്കുന്ന് പൊലിസിന് മൊഴി നല്‍കി. സി.പി.എം പിന്‍തുടര്‍ന്നുവരുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി ബി.ബാബുപ്രസാദ് പറഞ്ഞു. പാണ്ഡവര്‍കാവ് ജങ്ഷനില്‍ മുതുകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ്.
ഭരണത്തെ മറയാക്കി അക്രമം അഴിച്ചുവിടാനുളള ശ്രമമാണ് സി.പി.എം.നടത്തുന്നത്. മുതുകുളത്തെ സി.പി.എം നേതൃത്വം ഒരുപിടി ഗുണ്ടകളുടെ കയ്യിലാണെന്നും ബാബുപ്രസാദ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."