HOME
DETAILS

താനൂരിലെ അക്രമങ്ങളുടെ വ്യാപ്തി കാണാതെപോകരുത്

  
backup
March 22 2017 | 21:03 PM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5

ഗുജറാത്തിലും ഉത്തര്‍പ്രദേശിലും അക്രമങ്ങള്‍ നടക്കുമ്പോള്‍ ഇവിടെയിരുന്നു വിലപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പകലും രാത്രിയും ജനങ്ങള്‍ കശാപ്പുചെയ്യപ്പെടുകയും കൊള്ള അരങ്ങേറുകയും ചെയ്യുന്നതു വാര്‍ത്തകളില്‍ അറിയുന്നു. ഇവിടെ കേരളത്തില്‍ നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന അക്രമങ്ങളെ എങ്ങനെയാണു വിലയിരുത്തേണ്ടത്. എങ്ങനെയാണു പ്രതികരിക്കേണ്ടത്.

താനൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം എന്ന ഒറ്റവരിയില്‍ അക്രമങ്ങള്‍ ഒരിക്കലും ഒതുങ്ങുകയില്ലെന്നു മനസിലാക്കണം. പത്രമാധ്യമങ്ങളുടെ മുന്‍ പേജിലോ ഉള്‍പേജിലോ നാലുകോളത്തില്‍ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു വന്നാല്‍പോലും ഭയമുറ്റുന്ന കണ്‍കളുള്ള ജനങ്ങളോടു നേരിട്ട് സംവദിക്കുന്നതിന്റെ തീവ്രത ലഭിക്കില്ല.

സുപ്രഭാതം വസ്തുതാന്വേഷണ സംഘത്തോടൊപ്പം താനൂരിന്റെ ഹൃദയത്തിലെത്തിയപ്പോള്‍ കരളലിയിക്കുന്ന കാഴ്ചകളാണ് കണ്ടത്. ഹൃദയം പൊട്ടുമാറ് നിലവിളിക്കുന്ന മുസ്‌ലിംവനിതകളും ഭയം മുറ്റിയ മിഴികളോടെ കുരുന്നുകളും പഠനവും ജീവിതവും നഷ്ടപ്പെട്ടല്ലോ എന്നു വിലപിക്കുന്ന പെണ്‍കുട്ടികളും നോവുന്ന കാഴ്ചയാണ്.

വനിതകളും പെണ്‍കുട്ടികളും കുരുന്നുകളുമെന്ന് എടുത്തുപറഞ്ഞതു പുരുഷന്‍മാരെയോ മുതിര്‍ന്ന ആണ്‍കുട്ടികളെയോ കാണാതിരുന്നതുകൊണ്ടാണ്.

സ്വന്തം വീടുവിട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. രാത്രിയുടെ മറവില്‍ അക്രമികള്‍ ഇനിയും വരുമെന്ന് അവര്‍ ഭയപ്പെടുന്നു.
അവര്‍ ആര്?

അക്രമികള്‍ സംഘമായിട്ടാണു വന്നതെന്നും മിക്കവരെയും അറിയാമെന്നും ചിലര്‍ മുഖം മൂടി ധരിച്ചിരുന്നെന്നും ഭീതിയോടെ വീട്ടമ്മമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് അത്രയും പരിചയമുള്ളവരായതുകൊണ്ടായിരിക്കാം ചിലര്‍ മുഖംമൂടി ധരിച്ചതെന്നും അവര്‍ പറഞ്ഞു. ശാരീരികമായുള്ള ആക്രമണം കുറഞ്ഞതിനു കാരണം പുരുഷന്മാര്‍ ഓടിപ്പോയതുകൊണ്ടാവാം. കല്ലെറിഞ്ഞു ഭീകരത സൃഷ്ടിച്ച് വീടിനുള്ളില്‍ കടന്ന് വസ്ത്രങ്ങളും മറ്റും കൂട്ടിയിട്ടു കത്തിക്കുകയും സ്റ്റീല്‍ അലമാരകള്‍ കുത്തിത്തുറക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ഒക്കെ ചെയ്തത് കുട്ടി രാഷ്ട്രീയക്കളിയല്ല.

പൊലിസിന്റെ നിയമപാലനം

പൊലിസിനു നേരെയുള്ള ആക്രമണം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപം സൃഷ്ടിക്കാനുള്ള ശ്രമം, പൊലിസ് വാഹനങ്ങള്‍ തകര്‍ക്കല്‍, അടിപിടി തുടങ്ങിയവ ചേര്‍ത്ത് മുപ്പതിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരം അക്രമങ്ങളായിരുന്നോ അവിടെ നടന്നത്. എം.എസ്.പി ബെറ്റാലിയനും ജില്ലാ സായുധ സേനയും ലോക്കല്‍ പൊലിസുമുള്‍പ്പെടെ ഇരുന്നൂറിലേറെ പൊലിസുകാരുണ്ടായിട്ടും സമാധാനമില്ലെന്നും ഭയമാണെന്നും വീട്ടുകാര്‍ പറയുന്നതെന്തുകൊണ്ടാണ്? പുരുഷന്മാരെ വീടുകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്താണ്? ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയല്ലേ അത്.

കൊള്ളയും കൊള്ളിവയ്പും

രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണു കണ്ണൂര്‍. കൊള്ളിവയ്പും ജീവഹാനിയുമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. താനൂരില്‍ അക്രമം കൊള്ളയുടെയും കൊള്ളിവയ്പിന്റെയും രൂപത്തിലാണ് അരങ്ങേറിയത്. തങ്ങളുടെ ചേരിയിലാവില്ലെന്ന് സമര്‍ഥിച്ചാണ് രാഷ്ട്രീയമില്ലാത്ത ഒരു മുസല്‍മാന്റെ ഉപജീവനമാര്‍ഗമായ വിലകൂടിയ പ്രാവുകളെ അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ലീഗിന്റെ ഉത്തരവാദപ്പെട്ടയാളുടെ ബോട്ടും മൂന്ന് യമഹാ യന്ത്രങ്ങളും വിലപിടിപ്പുള്ള വലകളും അക്രമത്തിന്റെ പേരില്‍ ചുട്ടുചാമ്പലാക്കിയത് ജീവനെടുക്കാതെ ജീവിതം നശിപ്പിക്കുക എന്ന ലക്ഷ്യമല്ലെന്നാരുകണ്ടു.

വ്യാപകമായ കൊള്ളയും കൊള്ളിവയ്പുമാണ് താനൂരില്‍ അരങ്ങേറിയത്. വിവാഹത്തിന് സ്വരുക്കൂട്ടിയ പണ്ടവും പണവും ആശയോടെ പണിതീര്‍ത്ത പുത്തന്‍വീടും വീട്ടു സാമാനങ്ങളും രാവിരുട്ടി വെളുത്തപ്പോള്‍ അപഹരിക്കപ്പെട്ടതും ചുട്ടുചാമ്പലാക്കിയതും ഹൃദയഭേദകമായ കാഴ്ചകളാണ്. ആ കാഴ്ചകള്‍ പോയി കാണുക തന്നെവേണം. വസ്തുതകള്‍ നേരിന്റെ വഴിയിലുള്ളതാണ്. അത് തുറന്നെഴുതുമ്പോള്‍ അതില്‍പോലും രാഷ്ട്രീയം ദര്‍ശിക്കാന്‍ ശ്രമിക്കുന്നത് മനസില്‍ കുഷ്ഠം പേറുന്നവരുടെ അവകാശമാണെന്നു സമ്മതിക്കാം. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു സംസ്‌കാരത്തെ തുടച്ചുനീക്കാന്‍ നടത്തുന്ന പൈശാചികത ഏതുകോണില്‍ നിന്നായാലും ശക്തമായി എതിര്‍ക്കപ്പെടണം. ഒരു ബുദ്ധിജീവിപോലും സകലതും നഷ്ടപ്പെട്ട ഈ പാവങ്ങളുടെ അലമുറ കേള്‍ക്കാന്‍ കാത് നല്‍കിയില്ലെന്നുള്ളതും വ്യസനമുണ്ടാക്കുന്നുവെന്നു പറയാതെ വയ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago