നേര്യമംഗലം പാലം: ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ദേശീയപാതാ വിഭാഗം
അടിമാലി: 83 വര്‍ഷം പിന്നിട്ട നേര്യമംഗലം പാലത്തില്‍ ഒരേ സമയം ഒന്നിലേറെ ഹെവി വാഹനങ്ങള്‍ കയറി പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നതിനാല്‍ നിയന്ത്രണം വേണമെന്ന് ദേശീയപാത വിഭാഗം. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ടോറസ് വാഹനങ്ങളാണ് ഒരേ സമയം ഈ പാലത്തിലൂടെ കടന്ന് പോകുന്നത്.
രാത്രി കാലങ്ങല്‍ ഇടുക്കിയില്‍ നിന്നും പാറക്കല്ലുകളും മറ്റ് കെട്ടിട സമഗ്രികളുമാണ് കടന്ന് പോകുന്നത്. ഇതാണ് പാലത്തിന്റെ ബലക്ഷയത്തിന് കാരണം. ഇതിനെതിരെ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്്.
രാത്രി കാലങ്ങളില്‍ ഒരു ഭാഗത്തുനിന്നും വരുന്ന മൂന്നും നാലും വലിയ ലോറികള്‍ ഒരേ സമയത്താണ് പാലത്തില്‍ കയറുന്നത്. ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കാലപഴക്കമുള്ള ഈ പാലത്തിന്റെ ബലക്ഷയത്തിന് ഇത് കാരണമാകുന്നതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
ഇതിനാല്‍ നിയന്ത്രണം വേണം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഉദ്യോഗസഥര്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് പാലമാണിത്. 1935 മാര്‍ച്ചില്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ രാമവര്‍മ്മയാണ് പാലം തുറന്ന് കൊടുത്തത്. റാണി സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ പേരിലാണ് പാലം അറിയപ്പെടുന്നത്. കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ രാജകീയ പ്രൗഡിയോടെയാണ് ഇതിന്റെ നിര്‍മാണം.
ബ്രിട്ടീഷ് രാജഭരണ കാലത്ത് മൂന്നാറിലേക്കും മറ്റ് ഭാഗങ്ങളിലേയ്ക്കും പൂയംകുട്ടി വഴിയായിരുന്നു ആലുവ മൂന്നാര്‍ രാജപാത. 1923 ല്‍ ഉണ്ടായ കാലവര്‍ഷത്തില്‍ കരിന്തിരിമല ഇടിഞ്ഞ് വീണ് ഇതുവഴിയുള്ള പാത നശിച്ചു. ഇതിന് ശേഷമാണ് പെരിയാറിന് കുറുകെ പാലമെന്ന ആശയം ഉടലെടുത്തത്.ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ച് അഞ്ച് കാലുകളിലായി നേര്യമംഗലം പാലം നിര്‍മ്മിച്ചു. 214 മീറ്റര്‍ നീളവും 4.90മീറ്റര്‍ വീതിയിലും 300അടി പൊക്കവുമുണ്ട്. 1920ല്‍ആണ് പാലം പണി ആരംഭിച്ചു.
1935ല്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു.ഇത് 75 വര്‍ഷം പിന്നിട്ട ഈ പാലത്തിന്റെ ബലക്ഷയം നോക്കാതെയാണ് ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രണം ഇല്ലാതെ തുടരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."