HOME
DETAILS

വവ്വാലുകളുടെ താവളമായ മരങ്ങള്‍ മുറിച്ചുമാറ്റണം

  
backup
May 22 2018 | 04:05 AM

%e0%b4%b5%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b0%e0%b4%99

 

കക്കട്ടില്‍: സംസ്ഥാന പാതയോരത്ത് നരിപ്പറ്റ റോഡിന് സമീപത്തുള്ള തണല്‍മരത്തിനു മുകളില്‍ നൂറുകണക്കിനു വവ്വാലുകള്‍ താവളമാക്കിയത് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ മുറിച്ചു മാറ്റണമെന്ന് കുളങ്ങരത്ത് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇതേ മരത്തിനു മുകളില്‍ നിന്നും പഴുത്തു വീഴുന്ന കായ ചാറ്റല്‍ മഴയുള്ള സമയത്ത് റോഡില്‍ വഴുക്കലുണ്ടാക്കി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുള്ള മരംമുറിച്ചു മാറ്റാന്‍ നടപടി കൈക്കൊള്ളണം.
നിപാ വൈറസ് ഭീതിയില്‍ കഴിയുന്ന നാട്ടുകാരുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷംസുദ്ദീന്‍ ഇല്ലത്ത്, മുബീര്‍ കോറോത്ത്, നൗഫല്‍ ചാലില്‍, ആശിഖ് കളരിക്കണ്ടി സംസാരിച്ചു.
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ രണ്ട് മരങ്ങള്‍ വവ്വാലുകളുടെ സങ്കേതമാണെന്നതിനാല്‍ ആശങ്കയകറ്റാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു.
വൈറല്‍ പനിയായ നിപാ വൈറസ് വവ്വാലുകളില്‍ കൂടിയാണ് പകരുന്നതെന്ന ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണത്തോടെയാണ് ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്.
വര്‍ഷങ്ങളായി തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കടുത്തുള്ള മരത്തിലും മൂന്നാംകൈ പാലത്തിന് സമീപമുള്ള മരത്തിലും വവ്വാലുകള്‍ താമസിക്കുന്നുണ്ട്. ഇതുവഴി നടന്നുപോകുമ്പോള്‍ വവ്വാലുകളുടെ സ്രവങ്ങളും കാഷ്ടങ്ങളും ശരീരത്തിലാകുമോ എന്ന ഭീതിയാണ് കാല്‍നടയാത്രക്കാക്കാര്‍ക്ക്.
തൊട്ടില്‍പ്പാലത്തുള്ള മരത്തില്‍ നിന്ന് ഏതാനും അകലെയായി നിറയെ മാമ്പഴമുള്ള ഒരു മാവ് സ്ഥിതി ചെയ്യുന്നുമുണ്ട്. ചെറിയ അശ്രദ്ധ വലിയ അപകടത്തിന് വഴിയൊരുക്കുമെന്നിരിക്കെ ആശങ്കയകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago