വേലൂര്‍ പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളി
എരുമപ്പെട്ടി: വേലൂരില്‍ പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. വേലൂര്‍ കടവന ഇറക്കത്തിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിലാണ് വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മേഖലയില്‍ അറവു മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിന് മുന്‍പ് രïു തവണ പാടശേഖരത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചിരുന്നു. മാലിന്യത്തില്‍ നിന്നു വരുന്ന രൂക്ഷമായ ദുര്‍ഗന്ധത്താല്‍ ഇതുവഴിയുള്ള യാത്ര ദു:സഹമായിരിക്കുകയാണ്. പാടശേഖരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ പരിസര പ്രദേശത്തുള്ളവര്‍ കടുത്ത ആരോഗ്യ പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്. അധികാരികള്‍ ഇടപ്പെട്ട് മാലിന്യ നിക്ഷേപത്തിന് അറുതി വരുത്തണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. വേലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ ടി.ആര്‍ ഷോബി സ്ഥലം സന്ദര്‍ശിച്ചു. എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."