HOME
DETAILS
MAL
കാല്‍മുട്ട് ശസ്ത്രക്രിയ വിജയകരമായി നടത്തി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി
backup
March 22 2017 | 21:03 PM
കൊടുങ്ങല്ലൂര്‍: സംസ്ഥാനത്താദ്യമായി കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ താലൂക്ക് ഗവ. ആശുപത്രിയെന്ന പേര് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിക്ക് സ്വന്തം. എല്ല് രോഗ വിദഗ്ധനായ ഡോ. തോമസ് മാമന്റെ നേതൃത്വത്തില്‍ ഡോ. പ്രവീണ്‍, ഡോ. നിശാന്ത് ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
എടവിലങ്ങ് കാരമുളങ്ങത്ത് മുഹമ്മദിന്റെ ഭാര്യ മറിയുമ്മ (60)യുടെ ഇടതുകാല് മുട്ടാണ് മാറ്റിവച്ചത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ താലൂക്ക് ഗവ. ആശുപത്രിയില്‍ അനുബന്ധ സാമഗ്രികളുടെ വില ഉള്‍പ്പടെ നാല്‍പ്പത്തി അയ്യായിരം രൂപയാണ് ചിലവ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."