ബാലസുരക്ഷാ യാത്ര: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട്: കോഴിക്കോടിന്റെയും ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ ബാലസുരക്ഷാ യാത്രയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വിശകലനവും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ഈറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ തയാറാക്കിയ വള്‍ണറബിലിറ്റി മാപ്പുംചടങ്ങില്‍ പ്രകാശനം ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ടി. ജനില്‍കുമാര്‍ സബ് ജഡ്ജ് എം.പി ജയരാജ്, ചൈല്‍ഡ്‌ലൈന്‍ ഡയരക്ടര്‍ ഡോ. കെ.എം നസീര്‍, ജെ.ജെ.ബി മെംബര്‍ അഡ്വ. ബബിത ബല്‍രാജ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് പ്രോഗ്രാം ഓഫിസര്‍ നജ്മ എം.എച്ച്, ഡിസ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റിബെല്‍ലോ, ചൈല്‍ഡ്‌ലൈന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. എം. അബ്ദുല്‍ ജബ്ബാര്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി, സെന്റര്‍ കോഓര്‍ഡിനേറ്റര്‍, ഫെമിജാസ് പി.പി, റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍, ആകാശ് ഫ്രാന്‍സിസ് കെ.ഐ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."