മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടിയവര്‍ നിരവധി
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പനിക്ക് ചികിത്സ തേടി ഇന്നലെയും നിരവധി പേരെത്തി. മലപ്പുറം തെന്നല മന്നത്തു താനത്തു പടിക്കല്‍ സ്വദേശികളായ നിഖില്‍ (22), ബീന (48), അക്ഷയ (19), ശ്രീനാഥ് (24), മലപ്പുറം മങ്ങാട്ട്തൊടി കോലക്കാട്ട് ചാലില്‍ വിജീഷ് (26), കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശികളായ കല്ലൂര്‍ ഷാനി(30), പൂവന്താനത്ത് ജിസ്ന (25), ചേക്കാളി ആയടത്തില്‍ മീത്തല്‍ ഷിജി ജോസ്, കോക്കല്ലൂര്‍ പാരയാലന്കണ്ടി അച്യുതന് നായര്‍ (75) എന്നിവരാണ് ചികിത്സ തേടിയെത്തിയത്.
ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലേക്കു മാറ്റി. ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പേരാമ്പ്ര സ്വദേശികളായ നാലുപേര്‍ ചികിത്സ തേടിയെത്തയെങ്കിലും രക്തപരിശോധനയ്ക്കു ശേഷം അവരെ പറഞ്ഞുവിടുമെന്ന് പി.ആര്.ഒ പറഞ്ഞു. ഭീതി കാരണമാണ് പലരും ചികിത്സ തേടിയെത്തിയതെന്നും എന്നാല്‍ ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ പൂനയിലെ രക്തപരിശോധനക്ക് വിധേയമാക്കേണ്ടി വരുമെന്ന് ഡ്യൂട്ടി ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."