ലോറിയിടിച്ച് പൊട്ടിയ മരക്കൊമ്പ് കാറിനുമുകളില്‍ വീണു
പള്ളിക്കല്‍: ലോറിയിടിച്ചു പൊട്ടിവീണ മരത്തിന്റെ ശിഖരം കാറിനു മുകളില്‍വീണ് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ രാവിലെ പത്തോടെ ചെട്ട്യാര്‍മാട്-ഒലിപ്രംകടവ് റോഡില്‍ സര്‍വകലാശാലാ കാംപസ് പരിസരത്താണ് സംഭവം.
ഒലിപ്രംകടവ് ഭാഗത്തുനിന്നു ചെട്ട്യാര്‍മാട് ദേശീയപാതയിലേക്കു ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയുടെ പിന്‍ഭാഗത്തെ കാബിനാണ് മരത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുറിഞ്ഞുവീണ മരത്തിന്റെ ശിഖരമാണ് ലോറിക്കു പിന്നാലെ വരികയായിരുന്ന കാറിനു മുകളില്‍ വീണത്. ലോറിക്കു തൊട്ടുപിന്നിലെത്തിയ ഒരു കാര്‍ പൊട്ടിയ ശിഖരം താഴെ പതിക്കുമ്പോഴേക്കും കടന്നുപോയതിനാല്‍ ആ കാറിനു പിന്നാലെയെത്തിയ കാറിനുമുകളിലാണ് വീണത്. ശിഖരം മുറിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ കാര്‍ പെട്ടെന്നു നിര്‍ത്തി പിന്നോട്ടെടുത്തെങ്കിലും കാറിന്റെ മുന്നിലെ ബോണറ്റില്‍ പതിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
എറണാകുളത്തുനിന്നു കൊയിലാണ്ടിയിലേക്കു താനൂര്‍-കടലുണ്ടിനഗരം റോഡിലൂടെ വന്ന ലോറി ചാലിയം-ഫറോക്ക് വഴി പോകേണ്ടതിനു പകരം വഴിതെറ്റിയാണ് ഒലിപ്രംകടവ് റോഡിലൂടെ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."