വെളിയങ്കോട് ആനപ്പടി പാലം അപ്രോച്ച് റോഡിന് ഒരു കോടി രൂപ അനുവദിച്ചു
വെളിയങ്കോട്: പഞ്ചായത്തിലെ തീരദേശ മേഖലയേയും കിഴക്കന്‍ മേഖലയേയും ബന്ധിപ്പിക്കാനുള്ള കനോലി കനാലിന് കുറുകെ ആനപ്പടിയില്‍ നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്പീക്കറുടെ ഇടപെടലോടെയാണ് ഒരു കോടി അനുവദിച്ചു.
ഫിഷറീസ്-ഹാര്‍ബര്‍ വകുപ്പുകളില്‍ നിന്നു അനുമതി ലഭിച്ചതോടെയാണ് അപ്രോച്ച് റോഡിനായി ഒരു കോടി അനുവദിച്ചത്.
ശ്രീരാമകൃഷ്ണന്റെ അഭ്യര്‍ഥന പ്രകാരം മെട്രോ മേന്‍ ശ്രീധരന് ആനപ്പടി പാലം സന്ദര്‍ശിച്ച് പ്ലാന്‍ നല്‍കിയതോടെയാണ് ആസ്തിവികസന ഫണ്ടില്‍ നിന്നും 1.13 കോടി ചെലവില്‍ ആധുനിക രീതിയില്‍ വലിയ വാഹനങ്ങള്‍ക്കും ഗതാഗത സൗകര്യമൊരുക്കി പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയായ ആനപ്പടി പാലത്തിലൂടെ ഗതാഗതം ആരംഭിക്കാന്‍ അപ്രോച് റോഡിന്റെ അഭാവത്തില്‍ സാധിച്ചിരുന്നില്ല ഇതിനാണ് പരിഹാരമായത്.
വെളിയങ്കോട് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവന്, നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയാണ് ആനപ്പടി പാലം.
അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപടികള്‍ വേഗത്തിലാക്കിയതായി സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."