പത്രിക സമര്‍പ്പണം ഇന്നുകൂടി
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം. നാളെയാണ് സൂക്ഷ്മപരിശോധന. 27വരെ പത്രിക പിന്‍വലിക്കാം. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇതിനകം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി. യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് ജയപ്രകാശ് ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കു മുന്‍പാകെ പത്രിക നല്‍കിയത്. മൂന്നു സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
പാണ്ടിക്കാട് സ്വദേശിയാണ് ശ്രീപ്രകാശ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡെമ്മി സ്ഥാനാര്‍ഥിയായി എം. ഉമ്മറും ഇന്നലെ പത്രിക നല്കി.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോഡൂര്‍ പുളിയാട്ടുകുളം സ്വദേശി യൂസുഫും ഇന്നലെ പത്രിക നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."