പൊലിസ് ഭീകരതക്കെതിരേ എം.എസ്.എഫിന്റെ പ്രതിഷേധാഗ്നി
അണങ്കൂര്‍: പൊലിസ് ഭീകരതക്കെതിരേ എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധാഗ്നി തെളിയിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി വീഴ്ച പറ്റുന്ന പൊലിസിന്റെയും സര്‍ക്കാറിന്റെയും നിലപാടിനെതിരേ നിരവധി വിദ്യാര്‍ഥികളും പൊതു പ്രവര്‍ത്തകരും മെഴുക് തിരി പിടിച്ച് പ്രതിഷേധ കൂട്ടയ്മയില്‍ പങ്കാളിയായി.
റഫീഖ് വിദ്യാനഗര്‍ അധ്യക്ഷനായി. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജന.സെക്രട്ടറി മൊയ്തീന് കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, സി.ഐ.എ ഹമീദ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, നവാസ് കുഞ്ചാര്‍, ഹഷ്കര്‍ ചൂരി, ഖാദര്‍ അണങ്കൂര്‍, ഹാരിസ് ബെദിര, സഹദ് ബാങ്കോട്, സാബിത്ത് ബിസി റോഡ്, സുനൈഫ് തെരുവത്ത്, ജുനൈദ് തുരുത്തി, ഉതൈഫ്, ശറഫുദ്ധീന്‍ ചാല, അനീസ് ബെദിര, അബ്നാസ് അണങ്കൂര്‍, ജസീല്‍, മുബഷിര്‍, ഖലീല്‍ അബൂബക്കര്‍, ഹബീബ് തുരുത്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."