വേനല്‍മഴയില്‍ ഒന്‍പതര ഏക്കര്‍ നെല്‍കൃഷി നശിച്ചു
കൂറ്റനാട്: വേനല്‍ മഴയില്‍ഒന്‍പതരഏക്കര്‍ നെല്‍കൃഷി നശിച്ചു.കഴിഞ്ഞ വേനല്‍മഴയില്‍ കൊയ്യാന്‍ പാകമായ ഒന്‍പതരഏക്കര്‍ പുഞ്ചനെല്‍കൃഷിയാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത് .കക്കാട്ടിരി പാടശേഖരത്തിന് കീഴില്‍ ഉള്ള പുളിയപറ്റ കായല്‍ പുഞ്ചകര്‍ഷകനായ കൊട്ടപ്പുഞ്ചയില്‍ ഉണ്ണിയുടെ നെല്‍കൃഷിയാണ് പൂര്‍ണമായും വെള്ളത്തിലായത് .പുളിയപറ്റ കായല്‍ താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം വറ്റുന്നത് വരെ കാത്തിരുന്ന് ഡിസംബര്‍ ജനുവരി മാസത്തോടെയാണ് ഈ പ്രദേശത്ത് കര്‍ഷകര്‍ കൃഷിയിറക്കുന്നത് .അത് മൂലം പലര്‍ക്കും വേനല്‍മഴക്ക് മുമ്പ് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാറില്ല .മഴ പെയ്താല്‍ കൃഷി പൂര്‍ണമായും വെള്ളത്തിലാവുകയും ചെയ്യും .രണ്ട് വര്‍ഷം മുമ്പ് അമ്പതേക്കറിലധികം നെല്‍കൃഷി വേനല്‍മഴയില്‍ നശിക്കുകയുണ്ടായി .ലക്ഷക്കണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചത് .ഒരു രൂപപോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല . ഈ വര്‍ഷം ഏറെക്കുറെ കൊയ്ത്ത് പൂര്‍ത്തിയായതിനാല്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടില്ല എന്ന് മാത്രം .പുളിയപറ്റ കായല്‍ കര്‍ഷകര്‍ സ്ഥിരമായി നേരിടുന്ന കൃഷി നാശ ഭീഷണിയെ പ്രതിരോധിക്കാന്‍ തോടിന് കുറുകെ ഒരു തടയണ നിര്‍മ്മിക്കുകയും ഒരു മോട്ടോര്‍പമ്പ് സെറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അധികാരികളും ജനപ്രതിനിധികളും ചെവികൊള്ളാന്‍ തയാറായിട്ടില്ല .ഇത്തരത്തില്‍ ഒരു സംവിധാനം നിലവില്‍ വന്നാല്‍ പുഞ്ചകായലിലെ വെള്ളം തടയണക്ക് പുറത്തേക്ക് അടിച്ച് വറ്റിച്ച് നേരത്തെ കൃഷിയിറക്കുകയും വേനല്‍മഴക്ക് മുമ്പ് വിളവെടുക്കുകയും ചെയ്യാന്‍ കഴിയും.ആറ് ഏക്കര്‍ കൃഷി നശിച്ചതിലൂടെ കര്‍ഷകനായ കൊട്ടപ്പുഞ്ചയില്‍ ഉണ്ണിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത് .450 ഏക്കറോളം വരുന്ന പുളിയപറ്റ കായല്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു പദ്ധതിയാണ് പമ്പ് സെറ്റ് സ്ഥാപിച്ച് തടയണ നിര്‍മ്മിക്കുക എന്നുള്ളത്. ഇത് നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും മുങ്ങി നശിച്ച നെല്‍കൃഷിക്ക് നഷ്ട പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൃഷി ഓഫീസര്‍ക്ക് പരാതി നല്‍കിയതായും കക്കാട്ടിരി പാടശേഖര സമിതി സെക്രട്ടറി പാദുക നൗഷാദ് അറിയിച്ചു. പ്രളയക്കെടുതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിക്കുമെന്ന് പട്ടിത്തറ കൃഷിഭവന്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."