സംസ്ഥാന ഇന്റര്‍ ക്ലബ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു നാളെ തൃക്കരിപ്പൂരില്‍ തുടക്കം
തൃക്കരിപ്പൂര്‍: സംസ്ഥാന ഇന്റര്‍ ക്ലബ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു നാളെ തൃക്കരിപ്പൂര്‍ നടക്കാവ് സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. 23 വര്‍ഷത്തിനു ശേഷമാണ് ജില്ലക്ക് ഇത്തരത്തില്‍ സംസ്ഥാന ഫുട്ബോള്‍ മത്സരം ലഭിക്കുന്നത്. സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് താല്‍ക്കാലിക ഗാലറിയും മറ്റു ഭാഗങ്ങളില്‍ റോസ്റ്റവും കസേരയും അടക്കം അയ്യായിരം പേര്‍ക്ക് കളികാണാനുള്ള സൗകര്യമാണ് ഒരുക്കിയതെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്, സോക്കര്‍ ചെറുവത്തൂര്‍, ഡി.വൈ.എഫ്.ഐ എന്നിവര്‍ സംയുക്തമായാണ് ചാംപ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത്.
ജില്ലാ ചാംപ്യന്മാരായ 12 ടീമുകള്‍ക്കു പുറമെ കേരളാ പൊലിസ്, കെ.എസ്.ഇ.ബി, സെന്‍ട്രല്‍ എക്സൈസ്, ഏജിസ് ഓഫിസ് തിരുവനന്തപുരം, എസ്.ബി.ടി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ഗോകുലം എഫ്.സി മലപ്പുറം, എം.എസ്.പി മലപ്പുറം തുടങ്ങി 20 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കാനെത്തുന്നത്. ദേശീയ കായിക അക്കാദമിയുടെ ഫണ്ട് ഉപയോഗിച്ചു തൃക്കരിപ്പൂര്‍ നടക്കാവില്‍ സ്ഥാപിച്ച ആധുനിക സിന്തറ്റിക് സ്റ്റേഡിയത്തിലെ ആദ്യ സംസ്ഥാന ചാംപ്യന്‍ഷിപ്പാണിത്. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്, കെ.പി രാജീവന്, പി.സി ആസിഫ്, എം രമചന്ദ്രന്, കെ കുമാരന്, പി.കെ വിനോദ്, കെ വീരമണി സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."