ശ്രീകണ്ഠപുരം നഗരസഭാ ബജറ്റില്‍ കൃഷിക്ക് മുന്‍ഗണന
ശ്രീകണ്ഠപുരം: നഗരസഭാ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും ക്ഷീരവികസനത്തിനും മുന്‍ഗണന. നഗരസഭാധ്യക്ഷ നിഷിദ റഹ്മാനാണ് 20,99,84,174 രൂപ വരവും 19,94,81,200 രൂപ ചെലവും കണക്കാക്കുന്ന മിച്ച ബജറ്റ് അവതരിപ്പിച്ചത്. തരിശായി കിടക്കുന്ന 40 ഹെക്ടര്‍ സ്ഥലം നെല്‍കൃഷി ചെയ്യാന്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി 50 ലക്ഷം രൂപ നീക്കിവച്ചു.
കശുവണ്ടി കൂടുതല്‍ ഉദ്പാദിപ്പിക്കാന്‍ നഗരസഭാ പരിധിയില്‍ 3,000 ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ കശുമാവ് കൃഷി വര്‍ധിപ്പിക്കാന്‍ 2,40,000 രൂപ വകയിരുത്തി
വാഴഗ്രാമം പദ്ധതിക്ക് 3,75,000 രൂപയടക്കം പദ്ധതി വിഹിതത്തില്‍ നിന്ന് 20 ലക്ഷം രൂപ കൃഷിക്കായി നീക്കിവച്ചു. കന്നുകുട്ടി പരിപാലന പദ്ധതിയില്‍ 6,25,000 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാല് ഉല്പാദന ക്ഷാമമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബോണസ് നല്കാന് മൂന്നു ലക്ഷം രൂപയും നിക്കിവച്ചു. ഐച്ചേരി കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം, കോട്ടൂര്‍ വയല്നരേമ്പ്രം കോളനി റോഡ് ടാറിങ് 5 ലക്ഷം, കാവുമ്പായി ശ്മശാനം നവീകരണത്തിനും ചുറ്റുമതിലിനും 10 ലക്ഷം വകയിരുത്തി. നഗരസഭ ചെയര്മാന് പി.പി രാഘവന് അധ്യക്ഷനായി. കൗണ്‍സലര്‍മാരായ ജോസഫിന വര്‍ഗീസ്, അപ്പച്ചന് നെടിയകാലായില്‍, ഷിന്റോ ലൂക്കാ, എ.പി മുനീര്‍, വി.വി സന്തോഷ്, ജാന്‍സി ജയിംസ്, അഡ്വ. എം.സി രാഘവന്, എം കോരന്, വി ഷിജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."