ലൈസന്‍സില്‍ കൃത്രിമം നടത്തി കവര്‍ച്ച; അന്വേഷണമാരംഭിച്ചു
തളിപ്പറമ്പ്: ഡ്രൈവിങ്ങ് ലൈസെന്സില് ഫോട്ടോ മാറ്റി ഒട്ടിച്ച് ലോഡ്ജുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുന്ന യുവാവിനു വേണ്ടിയുളള അന്വേഷണം തളിപ്പറമ്പിലേക്കും. അരിയില്‍ കയ്യംതടം സ്വദേശി അമര്‍ജിത്തിന്റെ ഡ്രൈവിങ് ലൈസന്‍സിലാണ് കൃത്രിമം നടത്തിയത്. തിരുവല്ലയിലെ ഒരു ലോഡ്ജില്‍ അമര്‍ജിത്തിന്റെ ഡ്രൈവിങ് ലൈസെന്‍സ് നല്കി മുറിയെടുത്ത യുവാവ് റൂമിലെ ടി.വി മോഷ്ടിക്കുകയായിരുന്നു.
വിദേശത്തായിരുന്ന അമര്‍ജിത്ത് ഇപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. ലൈസെന്‍സിലെ വിലാസം അനുസരിച്ച് അമര്‍ജിത്തിനെ അന്വേഷിച്ച് രണ്ടുമാസം മുന്‍പ് തിരുവല്ല പൊലിസ് വീട്ടിലെത്തിയപ്പോഴാണ് തന്റെ ലൈസെന്‍സ് ദുരുപയോഗം ചെയ്തതായി മനസിലായത്. ഏപ്രില്‍ 8ന് സമാനമായ രീതിയില്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് തമിഴ്നാട് നിന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും പൊലിസ് അന്വേഷിച്ച് എത്തിയതോടെ യുവാവ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് ജോ. ആര്.ടി.ഒ ഓഫിസില്‍നിന്ന് പുതുക്കി വാങ്ങിയിരുന്നു. ഉപേക്ഷിച്ച പഴയ ലൈസന്‍സ് ഉപയോഗിച്ചാണ് വ്യാജ ലൈസന്‍സ് ഉണ്ടാക്കിയതെന്നാണ് സൂചന. സംഭവ സമയത്തുള്‍പ്പെടെ വര്‍ഷങ്ങളായി അമര്‍ജിത്ത് ഗള്ഫിലായിരുന്നെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ലോഡ്ജിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെദൃശ്യം ഉപയോഗിച്ച് ഇയാളെ പിടിക്കാന്‍ പൊലിസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."