HOME
DETAILS

ഗ്രാമ സംരക്ഷണ സമിതിയിലെ വനിതകള്‍ അനിശ്ചിതകാല നിരാഹാരത്തില്‍

  
backup
May 22 2018 | 07:05 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

 

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയില്‍ ഭീതിപരത്തുന്ന കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പ്രദേശത്തുനിന്നും മാറ്റുമെന്ന വനംവകുപ്പിന്റെ വാക്ക് ലംഘിക്കപെട്ടതിനെ തുടര്‍ന്ന വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
വന്യജീവിസങ്കേതം മേധാവിയുടെ കാര്യാലയത്തിന് മുന്നിലാണ് പന്തല്‍കെട്ടി വനിതകളുടെ സമരം. ഇന്നലെ രാവിലെ 11ഓടെയാണ് സമരത്തിന് ആരംഭം കുറിച്ചത്. വടക്കനാട് മേഖലയിലെ നൂറുകണക്കിന് കര്‍ഷകര്‍ രാവിലെ 9.30ഓടെ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജങ്ഷനില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 10.30ഓടെ പ്രതിഷേധ പ്രകടനമായി പുല്‍പ്പള്ളി റോഡിലുള്ള വന്യജീവിസങ്കേതം മേധാവിയുടെ കാര്യലായത്തിലേക്കെത്തി.
കറുത്ത തുണികൊണ്ട് വായമൂടികെട്ടിയാണ് കര്‍ഷകര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. വടക്കനാട് മേഖലയില്‍ രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന ആനയെ പ്രദേശത്ത് നിന്നും നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ആനയെ മയക്കുവെടിവെച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റുമെന്ന വാക്ക് ഇതുവരെയായിട്ടും വനംവകുപ്പ് പാലിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആനയെ പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നതുവരെ നിരാഹാരസമരവുമായി രംഗത്തെത്തിയതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമാണ് സംരക്ഷണ സമിതിയുടെ നിലപാട്. ഓഫിസിനു മുന്നില്‍ പുല്‍പ്പള്ളി റോഡിന് സമാന്തരമായി കെട്ടിയ പന്തലിലാണ് സമരം.
പ്രദേശവാസികളായ ജ്യോതി സുരേഷ് ,വിജയ നാരായണന്‍ എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. സമരം അഡ്വ. മെഴ്‌സി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കണ്‍വീനര്‍ കരുണാകരന്‍ വെള്ളകെട്ട്, ബെന്നി കൈനിക്കല്‍. അഡ്വ. എം.ടി ബാബു, കെ.ടി കുര്യാക്കോസ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. വടക്കനാട് മേഖലയിലെ വന്യമൃശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 11 ദിവസം വന്യജീവിസങ്കേതം മേധാവിയടെ കാര്യാലത്തിന് മുന്നില്‍ ഗ്രാമസംരക്ഷണ സമിതി നിരാഹാര സമരം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിതല ചര്‍ച്ച നടത്തി.
തുടര്‍ന്ന് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിന് വടക്കനാട് മേഖലയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കല്‍മതില്‍, റെയില്‍ ഫെന്‍സിങ്, കിടങ്ങ് എന്നിവ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ സമിതി സന്ദര്‍ശിക്കുകയും ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് വനംവകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ യോഗത്തില്‍വെച്ച് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പ്രദേശത്ത് നിന്നും നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഒരാഴ്ച്ചക്കകം ആനയെ മയക്കുവെടിവെച്ച് നീക്കം ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.എല്‍.എ അടക്കമുള്ളവരോട് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നല്ലെന്ന് വന്നതോടെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ഏപ്രില്‍ 18ന് കുത്തിയിരിപ്പുസമരം നടത്തി. തുടര്‍ന്ന് യു.ഡി.എഫ് പ്രതിപക്ഷ നേതാവടക്കം വകുപ്പ് മന്ത്രിയുമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ എം.പി, എം.എല്‍.എ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ചര്‍ച്ച് ചെയ്ത് പത്ത് ദിവസത്തിനകം ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എഴുതാമെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈകൊള്ളാമെന്നും വാര്‍ഡന്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് നടപടിയാവാത്ത സാഹചര്യത്തിലാണ് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ വീണ്ടും അനിശ്ചിതകാല നിരാഹാരം സരമം ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടത്തുന്നതെന്ന് ആരോപിച്ച് സി.പി.എം സമരത്തില്‍ നിന്നും പിന്‍വാങ്ങി. സമരത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ വിശദീകരണ പൊതുയോഗം ഇന്നു വൈകിട്ട് മൂന്നിന് വടക്കനാട് ചേരാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago