തിരുവമ്പാടി തണല്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമില്ല
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ പാമ്പിഴഞ്ഞപാറ വാര്‍ഡിലെ തണല്‍ കോളനിയിലെ 25 കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ പ്രയാസത്തില്‍.
കോളനിയിലെ കിണര്‍ വറ്റിയതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഇവര്‍ക്ക് വെള്ളമില്ലാതെയായി. കോളനി കുന്നിന് പ്രദേശത്തായതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ചെന്ന് വെള്ളം മുകളിലേക്ക് എത്തിക്കാനും ഇവര്‍ക്ക് കഴിയില്ല. മഴക്കാലത്ത് ഇവിടെയുള്ള കിണര്‍ മലിനമാകുന്നതായി ആരോഗ്യ വകുപ്പ് പരിശോധനയുടെ ഭാഗമായി നേരത്തെ കണ്ടെത്തിയിരുന്നു.കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി കുഴല്‍ കിണര്‍ നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് ഇവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഈ തീരുമാനത്തില്‍ നിന്നും പഞ്ചായത്ത് ഇപ്പോള്‍ പിറകോട്ടു പോയിരിക്കുകയുമാണ്. 5000 ലിറ്റര്‍ ജലസംഭരണി ഇവിടെ സ്ഥാപിക്കുമെന്ന ഉറപ്പും പഞ്ചായത്ത് പാലിച്ചില്ലെന്നും കോളനി നിവാസികള്‍ പറയുന്നു.കടുത്ത വരള്‍ച്ച നേരിടുന്നതിനായി പഞ്ചായത്തുകള്‍ക്ക് ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇത്തരം കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കപെടാതെ പോവുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കോളനി നിവാസികള്‍ പറയുന്നു.
കുടിവെള്ളത്തിനായി നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് മുന്നോട്ടു പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അധ്യകൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ പഞ്ചായത്തിനു മുന്നില്‍ ഉപവാസ സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ തുടങ്ങുമെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."