ഗീര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗീര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ജുനഗഡ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് സ്വര്‍ണസാന്നിധ്യം കണ്ടെത്തിയത്. ഗീര്‍ പശുക്കളുടെ മൂത്രത്തില്‍ നിന്നു ശേഖരിച്ച 400 സാംപിളുകള്‍ എടുത്താണ് സ്വര്‍ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒരു ലിറ്റര്‍ മൂത്രത്തില്‍ മൂന്നു മുതല്‍ 10 മി.ഗ്രാം സ്വര്‍ണത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. വെള്ളത്തില്‍ ഉപ്പ് കലര്‍ന്നിരിക്കുന്നതുപോലെയാണ് സ്വര്‍ണം മൂത്രത്തില്‍ കലര്‍ന്നിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഡോ. ബി.എ ഗോലാക്കിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സര്‍വകലാശാലയിലെ ബയോടെക്നോളജി ഡിപ്പാര്ട്ടുമെന്റില് നടത്തിയ പരീക്ഷണത്തില്‍ സ്വര്‍ണസാന്നിധ്യം മനസിലാക്കിയത്.
വിശുദ്ധ ഗ്രന്ഥങ്ങളിലും മറ്റും മൂത്രത്തില്‍ സ്വര്‍ണ സാന്നിധ്യം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് നടത്തിയ ഗവേഷണമാണ് സ്വര്‍ണ സാന്നിധ്യത്തെക്കുറിച്ച് അറിയാനായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുള്ള വ്യത്യസ്ത പശുജനുസുകളുടെ മൂത്രവും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് ശാസ്ത്രജ്ഞര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."