കൗണ്‍സിലിംഗ് കോഴ്സ് ജൂലൈ 9 മുതല്‍
പാലക്കാട്: കുന്നത്തൂര്‍മേട് ഫാമിലി വെല്‍നസ് സെന്ററില്‍ ജൂലൈ 9ന് ആരംഭിക്കുന്ന 21-ാ മത് ബാച്ച് കൗണ്‍സിലിംഗ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ ചെയര്‍ അംഗീകരിച്ചിട്ടുള്ള കോഴ്സില്‍ മനഃശാസ്ത്രത്തിന്റെ വിവിധ മേഖലകളിലും, കൗണ്‍സിലിംഗ്, സൈക്കോ തെറാപ്പി തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കും.
150 മണിക്കൂറുകള്‍ കൊണ്ടു പൂര്‍ത്തിയാക്കുന്ന ഈ കോഴ്സ് രണ്ടാം ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ 5.30 വരെ നടത്തുന്നു. മാനസിക സംഘര്‍ഷം ഒഴിവാക്കാനും പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും സ്വയാവബോധം നേടാനുള്ളതാണ് ഈ കോഴ്സ്. തിരക്കു പിടിച്ച ലോകത്ത് മാനസിക സംഘര്‍ഷങ്ങളും താളപ്പിഴകളും വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെയും, ജീവിത രീതിയെയും മറികടക്കുകയാണ്. എല്ലാ തലങ്ങളിലും മാനസിക പിരിമുറുക്കം ഏറിവരുന്ന ഈ കാലഘട്ടത്തില്‍ കൗണ്‍സിലിംഗ് അത്യന്താപേഷിതമാണ്.
വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍, ബിസിനസ് സാഹചര്യങ്ങള്‍, വ്യവസായ മേഖലകള്‍, ആശുപത്രികള്‍, കുടുംബങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എല്ലായിടത്തും കൗണ്‍സിലിംഗിന്റെ ആവശ്യകത കൂടി വരുന്നു. ഇവ പരിഹരിക്കാന്‍ ആവശ്യമായ കൗണ്‍സിലിംഗും, മദ്യാപനാസക്തിയില് നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും രക്ഷിക്കുന്ന ആല്‍ക്കഹോളിക് കൗണ്‍സിലിംഗും ഫാമില്ി വെല്‍നസ് സെന്ററില്‍ ലഭ്യമാണ്. താല്പര്യമുള്ളവര് ഡയറക്ടര്‍, ഫാമിലി വെല്‍നസ് സെന്റര്‍, കുന്നത്തൂര്‍മേട്, പാലക്കാട്-13 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."