ട്രംപ് - മൂണ്‍.ജെ ഇന്‍ കൂടിക്കാഴ്ച വാഷിങ്ടണില്‍
വാഷിങ്ടണ്‍: അടുത്ത മാസം നടത്താന്‍ നിശ്ചയിച്ച യു.എസ്-ഉത്തര കൊറിയ ഉച്ചകോടി പ്രതിസന്ധിയിലായിരിക്കെ യു.എസ്, ദക്ഷിണ കൊറിയ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു. ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ വാഷിങ്ടണിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യും.ഉ.കൊറിയയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ യു.എസ്-ഉ.കൊറിയ ഉച്ചകോടി യാഥാര്‍ഥ്യമാക്കുക തന്നെയാകും കൂടിക്കാഴ്ചയിലെ പ്രധാന അന്ഡ.
ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ചയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കുകയാണ് യു.എസ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് മൂണ്‍ ജെ. ഇന്നിന്റെ വക്താവ് പറഞ്ഞു. കിമ്മില്‍നിന്ന് എന്തൊക്കെ പ്രതീക്ഷിക്കണമെന്നും എന്തു പ്രതീക്ഷിച്ചുകൂടെന്നും ട്രംപിനോട് മൂണ്‍ വ്യക്തമാക്കുമെന്നും വക്താവ് അറിയിച്ചു. ട്രംപ്-കിം കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഇരു കൊറിയന്‍ നേതാക്കളുടെ ഉന്നതതല യോഗത്തില്‍നിന്ന് ഉ.കൊറിയ പിന്മാറിയതോടെയാണ് കൂടിക്കാഴ്ച ആശങ്കയിലായത്. സിയൂളില് ആരംഭിക്കാനിരിക്കുന്ന യു.എസ്-ദ.കൊറിയ സംയുക്ത സൈനിക പരിശീലനമാണ് ഉ.കൊറിയയെ പ്രകോപിപ്പിച്ചത്. ലിബിയന്‍ മാതൃകയില്‍ ഉ.കൊറിയയെ ആണവമുക്തമാക്കണമെന്ന യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയും അവരെ ചൊടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഉ.കൊറിയന്‍ നേതാക്കള്‍ ഉച്ചകോടിയില്‍നിന്നു പിന്മാറുന്നതായി അറിയിച്ചത്. ഇതേത്തുടര്‍ന്ന് ദ.കൊറിയയുടെ നേതൃത്വത്തില്‍ അനുരഞ്ജനശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ, ട്രംപിനെ കളിപ്പിക്കരുതെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഉ.കൊറിയക്കു മുന്നറിയിപ്പു നല്കി. ട്രംപിനെ കളിപ്പിക്കാമെന്നാണ് കിമ്മിന്റെ വിചാരമെങ്കില് അതു വലിയ വീഴ്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."