HOME
DETAILS

'മേഘങ്ങളെ മനസ്സിലാക്കി' കാലാവസ്ഥാ ദിനം

  
backup
March 23 2017 | 07:03 AM

%e0%b4%ae%e0%b5%87%e0%b4%98%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95

ലോക കാലാവസ്ഥ സംഘടന വര്‍ഷംതോറും അതിന്റെ സ്ഥാപകദിനമായ മാര്‍ച്ച് 23ന് ലോക കാലാവസ്ഥാ ദിനം ആചരിച്ചുവരുന്നു. കാലം തെറ്റിയെത്തുന്ന കാലാവസ്ഥയുടെ കാലത്ത് പ്രകൃതിസംരക്ഷണത്തിലൂടെ എങ്ങനെ കാലാവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താമെന്ന സന്ദേശമാണ് ഓരോ കാലാവസ്ഥദിനത്തിലൂടെയും ഉദേശിക്കുന്നത്.

ഓരോ വര്‍ഷവും ഓരോ വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സംഘടന ഈ ദിനം ആചരിക്കുന്നത്.
'മേഘങ്ങളെ മനസ്സിലാക്കുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കാലാവസ്ഥാ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും മേഘങ്ങള്‍ക്ക് എത്രമാത്രം പ്രധാന്യമുണ്ടെന്നാണ് ഈ വര്‍ഷത്തെ പ്രമേയത്തിലൂടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

വെള്ളത്തിനാലും മഞ്ഞ് പാളികളാലും രൂപപെടുന്ന ഒരുപാട് മേഘങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പുകള്‍ക്കും മേഘങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കാലാവസ്ഥാ വ്യതിയാന പഠനങ്ങളില്‍ മേഘങ്ങളുടെ പങ്ക് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് മേഘങ്ങളെ അടുത്തറിയാനുള്ള ദൗത്യവുമായി ലോക കാലാവസ്ഥ സംഘടന രംഗത്തുവരുന്നത്.
മേഘങ്ങള്‍ എങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നെന്നും കാലാവസ്ഥാ വ്യതിയാനം എങ്ങനെ മേഘങ്ങളെ ബാധിക്കുന്നുവെന്നതും ശാസ്ത്ര ലോകത്തെ ദീര്‍ഘനാളത്തെ ചര്‍ച്ചകളില്‍ പെട്ടതാണ്.

ഭൂമിയിലെ ജലവിഭവങ്ങളുടെ ആഗോള വിതരണം രൂപപെടുത്തുന്നതിലും ഭൂമിയുടെ ഊര്‍ജ സന്തുലനത്തിനും മേഘങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.
മേഘങ്ങളെ അടുത്തറിയലും അവയെക്കുറിച്ച് പഠിക്കലും കാലാവസ്ഥാ പ്രവചനത്തിന് ഏറെ ഉപകരിക്കും. അതുവഴി കാലാവസ്ഥക്ക് യോജ്യമായ മുന്‍കരുതലുകളെടുക്കാനും സാധിക്കും. 1950ലാണ് ലോക കാലാവസ്ഥ സംഘടന രുപീകരിക്കപെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago