HOME
DETAILS
MAL
ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം: രണ്ടു പേര്‍ക്ക് കുത്തേറ്റു
backup
March 23 2017 | 15:03 PM
ഉപ്പള: ഒരിടവേളയ്ക്ക് ശേഷം ഉപ്പളയില്‍ വീണ്ടും ചോരക്കളി. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഗുരുതര പരുക്കേറ്റ ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച്ച രാത്രി 7 .30 ഓടെയാണ് സംഭവം. ഉപ്പള ശാന്തിഗുരിയിലെ കസായി മൂസയുടെ മകനും വിദ്യാര്‍ഥിയുമായ ഉമ്രു എന്ന ഇബ്രാഹിം (17 ) പത്വാടി സ്വദേശി സാഹിറിന്റെ മകന് മുഹമ്മദ് അഫ്സാന്( 13 )എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഉപ്പള മൂസോടി സ്കൂളിന് സമീപത്തുവച്ച് നാലംഗ സംഘമാണ് ഇരുവരെയും കുത്തിയത്.
ഒരുമാസം മുമ്പ് കൊല്ലപ്പെട്ട ഗുണ്ടാതലവന്‍ കാലിയ റഫീഖിന്റെ മകന്റെ നേതൃത്വത്തില്‍ നാലുപേര്‍ ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.നേരത്തെ ഖാലിയാ റഫീഖ് കൊലപ്പെടുത്തിയ മുത്തലിബിന്റെ സഹോദര പുത്രന് കൂടിയാണ് അഫ്സാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."