പബ്ലിക് ഹിയറിങില്‍ പ്രതിഷേധം ഇരമ്പി
കരുനാഗപ്പള്ളി: ഐ.ആര്‍.ഇ അയണിവേലിക്കുളങ്ങര വില്ലേജിലും പരിസരവില്ലേജിലും ഖനാനുമതിക്കായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം കൊല്ലം എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ എഫ്.കെ.എം ഓഡിറ്റോറിയത്തില്‍ നടത്തിയ പബ്ലിക് ഹിയറിങില്‍ അയണിവേലിക്കുളങ്ങര നിവാസികളുടെ ഖന അനുമതിക്കെതിരെയുള്ള പ്രതിഷേധം ഇരമ്പി.
അയണിവേലിക്കുളങ്ങരയില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത രണ്ടായിരത്തോളം ഭൂഉടമകളടങ്ങുന്ന പ്രദേശവാസികള്‍ ഖനന അനുമതി നല്‍കരുതെന്നും ഐ.ആര്‍.ഇ നടത്തിയ ഭൂമി രജിസ്‌ട്രേഷന്‍ റദാക്കണമെന്നും ആവശ്യപ്പെട്ട് അയണിവേലിക്കുളങ്ങരയെ പ്രതിനിധീകരിച്ച് നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍.രവീന്ദ്രന്‍പിള്ള ജനകീയ സമരസമിതി ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, ജഗത്ജീവന്‍ ലാലി, റ്റി.വി.സനല്‍, മോഹന്‍ലാല്‍, അബ്ദുല്‍വഹാബ്, കൗണ്‍സിലര്‍മാരായ ജി.സാബു, മുനമ്പത്ത് ഗറഫൂര്‍, പനക്കുളങ്ങര സുരേഷ്, വസുമതിരാധാകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായം രേഖപ്പെടുത്തി.
ഖനന അനുമതി നല്‍കിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തത്തെപ്പറ്റി വിശദമായ അഭിപ്രായം രേഖപ്പെടുത്തി. കരുനാഗപ്പള്ളി നഗരസഭ അയണിവേലിക്കുളങ്ങര വില്ലേജില്‍ ഐ.ആര്‍.ഇ നടത്തിയ ഭൂമി രജിസ്‌ട്രേഷന്‍ റദ് ചെയ്യണമെന്നും ഖനന അനുമതി നല്‍കരുതെന്നുമുള്ള ഐക്യകണ്‌ഠേന പ്രമേയം ചെയര്‍പേഴ്‌സണ്‍ എം.ശോഭന എ.ഡി.എമ്മിന് സമര്‍പ്പിച്ചു.
കൊല്ലം എ.ഡി.എം അധ്യക്ഷനായ പബ്ലിക് ഹിയറിങില്‍ പൊല്യൂഷന്‍ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ശ്രീകലയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഹിയറിങിന്റെ മിനിട്ട്‌സ് തയാറാക്കിയ പൊല്യൂഷന്‍ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥ സിമി പൊതുജനാഭിപ്രായം തെറ്റായി രേഖപ്പെടുത്തി ഐ.ആര്‍.ഇയ്ക്ക് അനുകൂലമാക്കിയതായി ജനകീയ സമരസമിതി ആരോപിച്ചു. വിഡിയോ റെക്കോഡിങ് പരിശോധിച്ച് പൊതുജനാഭിപ്രായം ശരിയായ രീതിയില്‍ രേഖപ്പെടുത്തി യഥാര്‍ഥ മിനിട്ട്‌സ് തയാറാക്കി പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന് ജനകീയ സമരസമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."