ഭക്ഷ്യവകുപ്പിന് 26 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി
തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് 26 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.
പഞ്ചായത്ത് വകുപ്പിലെ ജനന-മരണ രജിസ്‌ട്രേഷന്റെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിന്റ് ഡയറക്ടര്‍ തലത്തിലേക്ക് ഉയര്‍ത്തി, ജനന-മരണ രജിസ്‌ട്രേഷന്റെ ചീഫ് രജിസ്ട്രാറായി നിശ്ചയിച്ചു.
ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പഠിച്ച പാലക്കാട് ചാത്തന്നൂര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി മരിച്ച പത്തനംതിട്ട കോന്നി വാലുപറമ്പില്‍ റോഡ് മീന്‍കുഴി വീട്ടില്‍ പി.കെ പൊടിമോന്റെ ഭാര്യ ഓമനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌ക്കരിക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവിന് അനുവാദം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള ജീവനക്കാര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."