HOME
DETAILS
MAL
ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
backup
May 23 2018 | 01:05 AM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെതിരേ എ.ഐ.സി.സി ആഹ്വാന പ്രകാരം ഡി.സി.സിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിന് സമീപത്തെ എ.ജി.എസ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."