'നവകേരളം 2018': പ്രദര്‍ശന-വിപണന-സേവനമേള: ഐടി വകുപ്പിന്റെ സ്റ്റാളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പിക്കാന്‍ സൗകര്യം
പാലക്കാട്:ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് മെയ് 21 മുതല്‍ 27 വരെ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ചുളള പ്രദര്‍ശന-വിപണന-സേവന മേളയില്‍ ഐടി വകുപ്പിന്റെ സ്റ്റാളില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം വഴി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പിക്കാനും പരാതികളുടെ തല്‍സ്ഥിതി അറിയുവാനും പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. പ്രകൃതി ക്ഷോഭങ്ങളായ വെള്ളപ്പൊക്കം, തീപ്പിടിത്തം, വരള്‍ച്ച തുടങ്ങിയവ മൂലവും ക്യാന്‍സര്‍, ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍, വൃക്ക മാറ്റിവെക്കല്‍, ബ്രെയിന്‍ ട്യൂമര്‍, കരളിനും മറ്റു അയവങ്ങള്‍ക്കും ഉണ്ടാകുന്ന ഗുരുതര അസുഖങ്ങള്‍ മൂലം ദുരിതം അനു'വിക്കുവര്‍ക്ക് ഇതുവഴി ധനസഹായത്തിന് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ആറ് മാസത്തിനുള്ളിലെടുത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് എന്നിവയടക്കം സ്റ്റാളില്‍ ബന്ധപ്പെടാം. അപകട മരണം മൂലമുള്ള സഹായത്തിന് മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എഫ്.ഐ.ആര്‍, പോസ്റ്റ്—മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യമുണ്ടാകും.
കൂടാതെ പൊതുജനങ്ങള്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യവും ലഭ്യമാണ്. മേള നടക്കുന്ന പ്രദേശം മുഴുവനും മേളയുടെ അവസാനദിവസമായ മെയ് 27 വരെ സൗജന്യ വൈഫൈ ലഭിക്കും. സൗജന്യ ഇന്‍ര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള വിശദാംശങ്ങളും ഐടി വകുപ്പിന്റെ സ്റ്റാളില്‍ നിന്നറിയാം. പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ചെയ്യാനും ഇവിടെ കഴിയും. പുതിയതായി ആധാര്‍ എടുക്കാന്‍ വരുന്നവര്‍ അഡ്രസ്സ് പ്രൂഫും, ഐ.ഡി പ്രൂഫും തെറ്റ് തിരുത്താന്‍ യഥാര്‍ഥ രേഖയും സഹിതം നേരിട്ട് വരണം. കുട്ടികള്‍ക്ക് എന്റോള്‍മെന്റ് നടത്താന്‍ ജന സര്‍ട്ടിഫിക്കറ്റും രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് നമ്പറും കൊണ്ട് വരണം. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, ബിഎസ്എന്‍എല്‍ മൊബൈല്‍ ആധാര്‍ ലിങ്കിങ്, ആധാര്‍ ബാങ്ക് ലിങ്കിങ് തുടങ്ങിയ സേവനങ്ങളും ഐടി മിഷന്റെ ഏഴ് സ്റ്റാളുകളില്‍ നിന്ന് ലഭിക്കും.
സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു
പാലക്കാട്:സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടന ദിവസം നടന്ന സാംസ്‌കാരികോത്സവം പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ചലച്ചിത്ര കലാ സംവിധായകനുമായ നേമം പുഷ്പരാജ് അധ്യക്ഷനായി. സാംസ്‌കാരിക ഉപസമിതി കണ്‍വീനര്‍ ടി.ആര്‍.അജയന്‍ , സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ വി പി സുലഭ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന കലോത്സവ വിജയികളായ സായ് പ്രസാദ് പി എം ജി എച്ച് എസ്, പാലക്കാട് വയലിന്‍ അവതരിപ്പിച്ചു. ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസിലെ വൈഷ്ണവി ജെ.വാര്യര്‍ ഇംഗ്ലീഷ് പ്രഭാഷണം നടത്തി. കലാ പ്രതിഭകള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് 'ഭാരത് ഭവന്‍ അവതരിപ്പിച്ച ഡെമോക്രാറ്റിക് മ്യൂസിക് ബാന്‍ഡിന്റെ ജാംബേ ബാംബൂ മ്യൂസിക് അരങ്ങേറി.
വൈദ്യുതി നിയന്ത്രിക്കാന്‍ സോളാര്‍ കണക്ട് സ്‌കീം
പാലക്കാട്:വൈദ്യുതി ബില്‍ അനിയന്ത്രിതമായി കൂടുന്നവര്‍ക്ക് ആശ്വാസമാവുകയാണ് അനെര്‍ട്ടിന്റെ സോളാര്‍ കണക്ട് സ്‌കീം. രണ്ട് കിലോവാട്ടിന്റെ യൂനിറ്റില്‍ നിന്ന് പ്രതിദിനം എട്ട് യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഉപയോഗത്തിനുശേഷമുളള വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് പോകുന്നതു മൂലം വൈദ്യുതി ബില്ലില്‍ കുറവുണ്ടാകുകയും ചെയ്യുന്നു. ഇതിനായുളള സ്‌പോട്ട് രജിസ്‌ട്രേഷന്‍ നവകേരളം 2018 മേളയിലെ അനെര്‍ട്ട് സ്റ്റാളില്‍ നടത്താം. സാധാരണ ഓണ്‍ലൈനായാണ് സോളാര്‍ കണക്ടിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."