സ്‌പെക്ട്രം - 2017 ജോബ് ഫെയര്‍: 2420 പേര്‍ക്ക് തൊഴില്‍ ലഭിച്ചു
പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കുള്ള 'സ്‌പെക്ട്രം 2017 തൊഴില്‍ മേളയില്‍ 2420 പേര്‍ക്ക് 36 സ്ഥാപനങ്ങളില്‍് ജോലി ലഭിച്ചതായി മലമ്പുഴ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 3500-ഓളം ഉദ്യോഗാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്. പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളും ഐ.റ്റി.ഐ പാസായവരെ ആവശ്യമുള്ള സ്ഥാപനങ്ങളുമാണ് മേളയില്‍ പങ്കെടുത്തത്. ഐ.ടി.ഐ പാസായവര്‍ക്ക് മാത്രമായി ആദ്യമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തൊഴില്‍ മേള ഒരുക്കിയത്. വ്യാവസായിക പരിശീലന വകുപ്പും ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കസള്‍ട്ടന്‍സും (ഒഡെപെക്) സംയുക്തമായി നടത്തിയ സ്‌പെക്ട്രം-2017 ജോബ് ഫെയര്‍ മലമ്പുഴ ഗവ ഐ.ടി.ഐയില്‍ പി.കെ ശശി എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി.പാലക്കാടിനു പുറമെ എറണാകുളത്തും കോഴിക്കോടും ഇത്തരത്തില്‍ ജോബ് ഫെയര്‍ നടന്നു.
ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന തല കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറും സ്‌പെഷല്‍ ഓഫീസര്‍ - അഡീഷണല്‍ ഡയറക്ടറുമായ പി.കെ.മാധവന്‍ വ്യവസായിക പരിശീലന വകുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.സുബ്രഹ്മണ്യന്‍, കണ്ണൂര്‍ റീജനല്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് കെ.പി.ശിവശങ്കരന്‍, റീജനല്‍ ലെവല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്റ്റാറി പോള്‍, വിവിധ ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."