HOME
DETAILS

പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്; ജനഹൃദയങ്ങള്‍ കീഴടക്കി സ്ഥാനാര്‍ഥികള്‍

  
backup
May 23 2018 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 

ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ യാത്ര പ്രവര്‍ത്തകരില്‍ ആവേശം നിറച്ചും മണ്ഡലങ്ങളിലെ വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും മുന്നേറുന്നു. ഇന്നലെ പുലിയൂര്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനത്തിന് സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ നാട് ആദരപൂര്‍വ്വം വരവേറ്റു.
നൂറ്റവന്‍പാറ ആശ്രമജംഗ്ഷനില്‍ സി .എം. പി നേതാവ് സി .പി ജോണ്‍ പര്യടനം ഉദ്ഘാടനം ചെയ്തു.പിന്നീട് ബൈക്കുകളുടെ അകമ്പടിയില്‍ താളമേളങ്ങളുടെ ഹൃദ്യതയില്‍ മണ്ഡലത്തിലെ വിവിധ സ്വീകരണസ്ഥലങ്ങളിലേയ്ക്ക് പ്രചരണവാഹനം ഒഴുകി. ഇടയ്ക്ക് നടന്‍ ജഗദീഷുമൊത്ത് പുലിയൂരില്‍ റോഡ്‌ഷോയും നടത്തി. മൂലയൂഴം കോളനി, പേരിശ്ശേരി വാഴയില്‍ഭാഗം, പേരിശ്ശേരി വടക്കുംമുറി, പഴയാറ്റില്‍ ജംഗ്ഷന്‍, പൂക്കളകാട്ട്, കോടന്‍ചിറ ചുടലഭാഗം, പെരിയാന്തറ, കാടന്മാവ്, ഇലഞ്ഞിമേല്‍ ലങ്ക, കുളിക്കാംപാലം തെങ്ങുംതറപ്പടി എന്നിവിടങ്ങളിലൂടെ എത്തി പുലിയൂരില്‍ സമാപിച്ചു. നടന്‍ ജഗദീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് ചെന്നിത്തല വെസ്റ്റ് മണ്ഡലത്തിലായിരുന്നു പര്യടനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അതേ സമയം ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി വീട്ടുമുറ്റത്തെത്തി രാഷ്ട്രീയവും വികസന കാഴ്ച്ചപ്പാടുകളും സംസാരിക്കുന്ന മന്ത്രിമാരോട് സംവദിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഓരോ പ്രദേശത്തും ആളുകള്‍ എത്തുന്നത്. സ്വന്തം വകുപ്പുകളുടെ കാര്യങ്ങള്‍ക്കൊപ്പം പ്രദേശത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് സമയം ചെലവഴിക്കുമ്പോള്‍ ഏവര്‍ക്കും സന്തോഷം. മന്ത്രി വി.എസ് സുനില്‍കുമാര്‍ എണ്ണയ്ക്കാട് പ്രദേശത്ത് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത്് സംസാരിച്ചു. തരിശുഭൂമിയില്‍ കൃഷി ആരംഭിക്കാനുള്ള കര്‍ഷകരുടെ തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു. രണ്ടുവര്‍ഷംകൊണ്ട് 39640 ഏക്കര്‍ നെല്‍വയല്‍ വിസ്തൃതി വികസിപ്പിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. എണ്ണയ്ക്കാട് സ്‌കൂളില്‍ എല്‍.എസ്.എസ് പരീക്ഷയില്‍ ഒന്നാമതെത്തിയ അനുജയെ മന്ത്രി അനുമോദിച്ചു.
മാന്നാര്‍ പഞ്ചായത്തിലെ കുരട്ടിക്കാട് പൈനുമൂട്ടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭവനസന്ദര്‍ശനം നടത്തിയത്. സജി കുട്ടപ്പന്റെ വീട്ടിലെത്തിയപ്പോള്‍ വിവിധ ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ മന്ത്രിയോട് സംസാരിക്കാനെത്തി. അവിടെനിന്ന്് മന്ത്രി ഉച്ചഭക്ഷണവും കഴിച്ചു. തുടര്‍ന്ന് മേഖലയിലെ നിരവധി വീടുകളിലെത്തി സജി ചെറിയാന് വോട്ടഭ്യര്‍ഥിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് ചെറിയനാട് സൗത്ത്, നോര്‍ത്ത് മേഖലകളില്‍ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
ഭവനസന്ദര്‍ശനങ്ങളും നടത്തി. എ കെ ബാലന്‍ മാന്നാര്‍ പഞ്ചായത്തില്‍ ഭവനസന്ദര്‍ശനം നടത്തി. ഡോ. ടി എം തോമസ് ഐസക്ക് ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ ഭവനസന്ദര്‍ശനം നടത്തി. ടി. പി രാമകൃഷ്ണന്‍ മുളക്കുഴയിലും പെരളശേരിയിലും ഭവനസന്ദര്‍ശനം നടത്തി. സിപിഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചെങ്ങന്നൂര്‍ ടൗണില്‍ കടകളില്‍ കയറി സജി ചെറിയാന് വോട്ടഭ്യര്‍ഥിച്ചു. കൊല്ലകടവില്‍ പൊതുയോഗത്തിലും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago