സൈബര്‍ സുരക്ഷയില്‍ ഭാരതം മുന്നിലെന്ന് റിസര്‍വ് ബാങ്ക് ഐ.ടി ചീഫ്
കൊച്ചി:സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കല്‍, സൈബര്‍ സുരക്ഷിതത്വം എന്നീ മേഖലകളില്‍ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലാണ് ഇന്ത്യയെന്ന് റിസര്‍വ്വ് ബാങ്ക് വിവരസാങ്കേതിക വകുപ്പിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇസ്രയേലിനു തൊട്ടു പിന്നിലാണ് ഇന്ത്യ. വിവരാവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ വസ്തുതാ വിവരങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട്് ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റി ആക്ടിന്റെ ആവശ്യകത ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെ് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റല്‍വത്കരണം വന്നതോടുകൂടി വ്യാജ കറന്‍സികളുടെ വ്യാപനം കുറഞ്ഞിട്ടുണ്ടെന്നും ഇന്ത്യക്ക് ശക്തമായ സാമ്പത്തിക വ്യവസ്ഥ ഉള്ളതുകൊണ്ട് ലോകരാജ്യങ്ങളില്‍ ശക്തമായ മുറ്റേമാണ് നടക്കുതെും അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലബോറട്ടറി നടത്തുന്ന പഞ്ചദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ ഇന്റലിജന്‍സ് എന്ന ശാസ്ത്ര മേഖല സമ്പുഷ്ടമാക്കുതിന് അനുബന്ധ മേഖലയിലെ സമഗ്രമായ സംയോജനവും ഗവേഷണവും ആവശ്യമാണെ് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രോ വൈസ്ചാന്‍സലര്‍ കെ. പൗലോസ് ജേക്കബ്പറഞ്ഞു. ഡോ. കെ.വി പ്രമോദ് കോ. ഓഡിനേറ്റര്‍ ഡോ. ബി.കണ്ണന്‍ ഹെഡ്, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ഡോ.സാബു എം.കെ എിവര്‍ സംസാരിച്ചു.
അഞ്ചു ദിവസം നീണ്ടുനില്‍ക്കു ശില്‍പശാലയില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സൈബര്‍ ബ്യൂറോ മുന്‍ ഡയറക്ടര്‍ എന്‍. കൃഷണന്‍ മൂത്തത്, ക്രൈം ബ്രാഞ്ച് സി.ഐ.ഡി. ഐ.ജി. ശ്രീജിത്ത്്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ജോയിന്റ് ഡയറക്ടര്‍ എ.ആര്‍.എസ്. അയ്യര്‍, എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."