കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം
ചെങ്ങന്നൂര്‍: ചെറിയനാട് എസ്എന്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ കോളജ് വിദ്യാര്‍ഥികളായ മൂന്നാ വര്‍ഷ ബിഎസ് സി കെമിസ്ട്രി വിദ്യാര്‍ഥിയായ രോഹിത്(22), ബിഎസ് സി ഗണിതശാസ്ത്രം മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഭിലാഷ്(22), മൂന്നാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥികളായ അഖില്‍(20), അനന്തു(20), ബിഎസ് സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ വിശാഖ്(22), എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റ ഇവരെ കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ നെടുവരംകോട് ജംഗ്ഷനിലായിരുന്നു സംഭവം. കോളജ് വിട്ടു വന്ന വിദ്യാര്‍ഥികളെ നെടുവരംകോട് സ്വദേശികളായ ഇ എന്‍ എന്നു വിളിക്കുന്ന വിജേഷ്(22), തുരുത്തിമേല്‍, മുറിയായിത്തറ വീട്ടില്‍ രാഹുല്‍(22), നെടുവരംകോട് പൂപ്പള്ളിയിലേത്ത് സാം(22) എന്നുവരുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഗുണ്ടകള്‍ കമ്പിവടിയും വടിവാളും സോഡാകുപ്പിയുമായി എത്തി മര്‍ദിക്കുകയായിരുന്നു. കോളജിന് സമീപമുള്ള നെടുവരംകോട് ജംഗ്ഷനില്‍ ബസ് കാത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് നില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കു മുന്‍പ് സമീപ വാസികളായ സാമൂഹ്യ വിരുദ്ധര്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകളും അസഭ്യം പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് വ്യാഴാഴ്ച വൈകിട്ട് വിജേഷിന്റെയും സാമിന്റെയും രാഹുലിന്റെയും നേൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചത്. ആക്രമണത്തില്‍ അനന്തുവിന് ഇടത് വാരിയെല്ലിന് സമീപം ആഴത്തില്‍ ഉണ്ടായ മുറിവില്‍ 15 തുന്നലും, അഭിലാഷിന്റെ തലക്ക് പിന്നില്‍ നാല് തുന്നലും, രോഹിതിന് തലക്ക് പിറകില്‍ മൂന്ന് തുന്നലും, വിശാഖിന്റെ നെഞ്ചിന് താഴെ നാല് തുന്നലും ഉണ്ടായിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ രാഹുലും സാമും ചെങ്ങന്നൂര്‍ ജില്ലാ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."