HOME
DETAILS

വാഹനങ്ങളില്‍ അനധികൃത സര്‍ക്കാര്‍ ബോര്‍ഡ്:നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

  
backup
May 23 2018 | 05:05 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d

 

 

കാക്കനാട് : അനധികൃതമായി കേരള സര്‍ക്കാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കൂടാതെ സ്വകാര്യ ടാക്‌സി വാഹനങ്ങളിലും നിയമവിരുദ്ധമായി കേരള സര്‍ക്കാര്‍ ബോര്‍ഡുകള്‍ പതിച്ച് നഗരം ചുറ്റുന്നത് നിത്യ കാഴ്ച്ചയാണെന്ന സുപ്രഭാതം വാര്‍ത്തയെത്തുടര്‍ന്നും കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നുമാണ് നടപടി.
വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങളില്‍ 'കേരള സര്‍ക്കാര്‍' ബോര്‍ഡ് അനുവദനീയമല്ല. അതത് സ്ഥാപനങ്ങളുടെ ബോര്‍ഡ് മാത്രമാണ് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്നും ഊരി മാറ്റാവുന്നതോ ഇളക്കി മാറ്റാവുന്നതോ ആയ ബോര്‍ഡുകള്‍ ഘടിപ്പിക്കാതെ സ്ഥിരമായിട്ടുള്ള ബോര്‍ഡുകളാണ് വാഹനങ്ങളില്‍ സ്ഥാപിക്കേണ്ടത്. ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓണ്‍ കോണ്‍ട്രക്റ്റ് എന്നെഴുതി വാഹനം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരും എഴുതണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനത്തില്‍ മുന്നിലും പിന്നിലും ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോര്‍ഡ് വെക്കാം. രജിസ്‌ട്രേഷന്‍ നമ്പര്‍ മറയ്ക്കുന്ന രീതിയില്‍ ഒരു ബോര്‍ഡും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഓരോ ഡിപാര്‍ട്ട്‌മെന്റിനും ബോര്‍ഡിന്റെ നിറവും അളവുകളും ഉത്തരവുകളില്‍ പ്രത്യേകം പറയുന്നുണ്ട്. ചട്ടവിരുദ്ധമായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും ജില്ലാ കലക്ടറും നിര്‍ദേശം നല്‍കി.
ചട്ടവിരുദ്ധമായി ഏതെങ്കിലും വാഹനത്തില്‍ കേരള സര്‍ക്കാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ ഫോട്ടോ എടുത്തോ വാട്‌സ് ആപ്പ് വഴിയോ പൊതുജനത്തിന് മോട്ടോര്‍വാഹനവകുപ്പ് അധികൃതരെ വിവരമറിയിക്കാം.'കേരള സ്റ്റേറ്റ് ' എന്ന ബോര്‍ഡ് സംസ്ഥാന മന്ത്രിമാര്‍ക്കോ തത്തുല്യപദവി വഹിക്കുന്നവര്‍ക്ക് നല്‍കിയിട്ടുളള വാഹനത്തില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂയെന്നും അല്ലാത്തവാഹനങ്ങളിള്‍ കണ്ടാല്‍ നടപടി എടുക്കലനും ട്രാന്‍സ്‌പോര്‍ട്ട് കമ്മളഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വാഹനത്തില്‍ ലോഗ് ബുക്ക് നിര്‍ബന്ധമായും സൂക്ഷിക്കണം. ഓരോ ഔദ്യോഗിക യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ആവശ്യമായ വിവരങ്ങള്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം. വര്‍ഷാവര്‍ഷം വാഹനത്തിന്റെ ഇന്ധനക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, അത് ലോഗ്ബുക്കില്‍ പതിപ്പിക്കണം. ഇന്ധനം, അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം അതത് മാസത്തെ അവസാന ദിവസം, ഓടിയ ദൂരം, ഉപയോഗിച്ച ഇന്ധനം എന്നിവ സംബന്ധിച്ച കുറിപ്പും പ്രത്യേകമായി രേഖപ്പെടുത്തണം.
ഇക്കാര്യങ്ങളെല്ലാം വാഹനത്തിന്റെ നിയന്ത്രണാധികാരിയുടെ ഉത്തരവാദിത്വത്തിലായിരിക്കണം. യാത്രാവേളയില്‍ ധനകാര്യപരിശോധനാ വിഭാഗം കൈകാണിച്ചാല്‍ നിര്‍ത്താതെ പോകരുത്, അനുമതിയില്ലാതെ മറ്റൊരാള്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ ചട്ടങ്ങളാണ് നിലവിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago