ഉദയനാപുരത്ത് വരള്‍ച്ച മൂലം കൃഷിനാശം
വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയില്‍ കൊടിയവരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും, ഓരുവെള്ള സാന്നിദ്ധ്യവും കൊണ്ട് എല്ലാവിഭാഗം കൃഷികളും നാശത്തിന്റെ വക്കിലാണ്.
ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയായ വടയാര്‍, മുട്ടുങ്കല്‍, പുത്തന്‍പാലം, പടിഞ്ഞാറെക്കര, വാഴമന പ്രദേശങ്ങളിലെ ഏക്കറുകണക്കിന് നെല്‍കൃഷിയും, ആയിരക്കണക്കിന് വരുന്ന ഏത്തവാഴ കൃഷിയും, പച്ചക്കറി, ജാതി ഉള്‍പ്പെടെയുള്ള വിളകള്‍ക്കാണ് നാശം നേരിട്ടിരിക്കുന്നത്.
ഇതുമൂലം കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിലെ കൃഷിഭവന് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ക്ക് അടിയന്തിര സഹായമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തരിശുകിടക്കുന്ന വാഴമന നോര്‍ത്ത് ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സാബു ചെട്ടിമംഗലം, സുലോചന പ്രഭാകരന്, കെ.എം ബാബു, അജയഘോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."