പി.എം.എ.വൈ ഭവന പദ്ധതി: താക്കോല്‍ദാനവും ധനസഹായ വിതരണവും ഇന്ന്
ഉഴവൂര്‍: ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി ആവസ് യോജന ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ജില്ലയില്‍ ആദ്യമായി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം ഇന്ന് നടക്കും.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും.
മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ സി.എ.ലത ഗുണഭോക്താക്കള്‍ക്കുളള ഭവന ധനസഹായം വിതരണം ചെയ്യും. ഭവന നിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കിയ വില്ലേജ് എക്സ്റ്റ്ഷന്‍ ഓഫിസര്‍മാരായ ബിലാല്‍ കെ.റാം, കെ. മുഹമ്മദ് ഷാഫി എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ആദരിക്കും.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. സി കുര്യന്‍, ചെറിയാന്‍ മാത്യു, മേരിക്കുട്ടി തോമസ്, റാണി ജോസഫ്, ജോണ്‍ നീലംപറമ്പില്‍, കെ.മേരി എം.റ്റി, തങ്കമണി ശശി, ഷൈനി സന്തോഷ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ജെ.ബെന്നി, എ.ഡി.സി.(ജനറല്‍) പി.എസ് ഷിനോ, എ.ഡി.സി (പി.എ) ജി. സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം അനിത രാജു, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി വികസന ചെയര്‍പേഴ്‌സണ്‍ ലിസി ബേബി, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. ജോര്‍ജ്ജ്, സ്റ്റാന്റിങ് കമ്മിറ്റി ആരോഗ്യ വിദ്യാഭ്യാസം ചെയര്‍പേഴ്‌സണ്‍ ആന്‍സി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി കീപ്പുറം ആമുഖ പ്രസംഗം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് സ്വാഗതവും ബി.ഡി.ഒ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് നന്ദിയും പറയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."