ധന്വന്തരി സംരക്ഷണസമിതി കണ്‍വന്‍ഷന്‍ മൂന്നിന്
കൊച്ചി: കേരളാ ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതു സമ്മേളനം തുറമുഖ മ്യൂസിയം-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. കെ വി തോമസ് എം പി, സിപിഎം. ജില്ലാ സെക്രട്ടറി പി രാജീവ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എസ്.പി.സി ഫണ്ട് ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളോടും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ചേര്‍ന്ന് പട്ടിക ജനവിഭാഗങ്ങള്‍ക്ക് സേവന മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനായി ഗവണ്മെന്റ് നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റികളാണ് ധന്വന്തരി സ്ഥാപനങ്ങള്‍. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍, ലാബ് സൗകര്യങ്ങള്‍, ആംബുലന്‍സ് സഹായങ്ങള്‍, ഫ്രീസര്‍ സര്‍വീസുകള്‍, ടീസ്റ്റാള്‍, സ്റ്റേഷനറി സ്റ്റാള്‍ സൗകര്യങ്ങള്‍ തുടങ്ങിയവ ഇതിലൂടെ നല്‍കിവരുകയാണ്.
പ്രതിസന്ധിയിലായ ധന്വന്തരിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കണ്‍വഷന്‍ ഉന്നയിക്കുമെന്ന് സമിതി ഭാരവാഹികളായ അഡ്വ. സുനില്‍ സി കുട്ടപ്പന്‍, പി.വി രാജു, എം.കെ ഗോപി, ബി.കെ അനില്‍കുമാര്‍, പി.എം കാര്‍ത്തികേയന്‍, കെ.ആര്‍ നടേശന്‍, പി.സി രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."