HOME
DETAILS
MAL
ബിരിക്കുളത്ത് റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം
backup
May 23 2018 | 06:05 AM
ബിരിക്കുളം: കാലിച്ചാമരം-പരപ്പ റോഡില്‍ ബിരിക്കുളം ടൗണില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതു മൂലം വാഹനയാത്രക്കാരും സമീപത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടുകയാണ്. ഒരു വര്‍ഷത്തോളമായി ഇതാണ് സ്ഥിതി. വലിയ രണ്ടു കുഴികളും റോഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പെട്ട ഈ റോഡിന് മെക്കാഡം ടാറിങ് പാസായിരുന്നെങ്കിലും ഇതുവരെയായും നടന്നിട്ടില്ല.
റോഡിലൂടെയുള്ള യാത്ര ദുഃസഹമായതോടെ നാട്ടുകാര്‍ മണ്ണിട്ട് കുഴി മൂടിയെങ്കിലും വാഹനങ്ങള്‍ പോകുമ്പോള്‍ പൊടി പാറി സമീപത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതവുമായി.
അതോടെ നാട്ടുകാര്‍ ആ ശ്രമവും ഉപേക്ഷിച്ചു. മഴക്കാലമാകുന്നതോടെ ഇരുചക്രവാഹങ്ങള്‍ ഉള്‍പ്പെടെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് അപകടത്തിനു സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."