സംഗീത-ചിത്രകലാ അധ്യാപക നിയമനം; ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു
കല്‍പ്പറ്റ: സംഗീത-ചിത്രകലാ അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗീത ചിത്രകലാ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സംഗീത ചിത്രകലാ അധ്യാപകര്‍ രണ്ടാംഘട്ടമാണ് പ്രക്ഷോഭ സമരം നടത്തുന്നത്.
25 മുതല്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സംസ്ഥാനത്തെ 527 സംഗീത ചിത്രകലാ അധ്യാപകരാണ് നിയമനം കാത്ത് കഴിയുന്നത്. നിയമന നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഡാന്‍സ്, നാടക മേഖലകളിലെ ഉദ്യോഗാര്ഥികളെക്കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയില്‍ നിന്നും സ്റ്റേ നേടിയതിനാലാണ് നിയമനം പ്രതിസന്ധിയിലായത്. ജില്ലയില്‍ മാത്രം 53 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ടില്ലങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."