നീലഗിരിയും ജാഗ്രതയില്‍
ഗൂഡല്ലൂര്‍: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിപാ വൈറസ് സ്ഥിരീകരിച്ചതോടെ അതിര്‍ത്തിപങ്കിടുന്ന നീലഗിരിയില്‍ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയില്‍. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
തമിഴ്നാട് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പൊര്ക്കൊടിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്. ജില്ലാ കലക്ടര്‍ അടിയിന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ജില്ലയിലെ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രോഗ ലക്ഷമുള്ളവര്‍ ചികിത്സക്കെത്തിയാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നീലഗിരി ജില്ലയുടെ കേരള അതിര്‍ത്തികളായ പാട്ടവയല്‍, നാടുകാണി, താളുര്‍, ചോലാടി എന്നീ ചെക്പോസ്റ്റുകളില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."