വിചാരണ കൂടാതെ ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കുന്നില്ല: സഊദി ജയില്‍ വകുപ്പ്
റിയാദ്: വിചാരണ കൂടാതെ സഊദി ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കുന്നില്ലെന്നു സഊദി ജയില്‍ വകുപ്പ്
വക്താവ് ബ്രിഗേഡിയര്‍ അയ്യൂബ് ബിന്‍ നഹീത് വ്യക്തമാക്കി. സഊദി ജയിലുകളില്‍ വിചാരണയില്ലാതെ തടവുകാരെ ഇട്ടിരിക്കുകയാണെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും സഊദിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കിംവദന്തികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് പ്രചരിപ്പിക്കുവരുടെ ലക്ഷ്യം സഊദി മനസ്സിലാക്കിയിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത് അനുശാസിക്കുന്ന തരത്തില്‍ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന സഊദി, വിചാരണ തടവുകാരുടെ കേസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നീതിന്യായ മന്ത്രാലയം ശ്രമം നടത്തി വരികയാണ്. വിവിധ വകുപ്പുകള്‍ക്ക് പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും തടവുകാരുടെ ബന്ധപ്പെട്ട കേസുകളുടെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാനില്‍ സഊദി ഭരണാധികാരി പ്രഖ്യാപിച്ച ജയില്‍ ഇളവില്‍ ഇതിനകം ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചതായും അത് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."