HOME
DETAILS
MAL
എച്ച്.ഐ.വി ബാധിതര്‍ക്ക് ആശുപത്രി: സാധ്യത പരിശോധിക്കണം
backup
May 23 2018 | 18:05 PM
തിരുവനന്തപുരം: എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി മാത്രം ഒരാശുപത്രി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. അജ്ഞത കാരണം എച്ച്.ഐ.വി ബാധിക്കുന്ന നിരവധിയാളുകള്‍ രോഗവിവരം അറിയുന്നതിനു മുന്‍പ് തന്നെ മരിച്ചു പോകുന്ന സ്ഥിതിവിശേഷമുണ്ടെന്ന് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രം ആരംഭിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."