HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി

  
backup
May 23, 2018 | 8:23 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-24

ചെങ്ങന്നൂര്‍: നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്യ പ്രചാരണങ്ങള്‍ സജീവമായി. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പായതിനാല്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചാണ് പ്രചാരണ രംഗത്തുള്ളത്.
രാഷ്ട്രീയ പാരമ്പര്യം, ജാതി സമവാക്യങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയെല്ലാം വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികളായ മൂവരും ചെങ്ങന്നൂര്‍ നിവാസികളാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. അതിനാല്‍ തന്നെ ഇവരുടെ പ്രവര്‍ത്തന മണ്ഡലത്തിനും രാഷ്ട്രീയ ബന്ധത്തിനുമപ്പറം മൂന്നുപേര്‍ക്കുമുള്ള ജനസ്വാധീനത്തിന്റെ തോത് ഒരുപോലെയെന്നെ പറയാനാകു. ഇടതു മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആയതിനാല്‍ തങ്ങളുടെ വിജയം ഉറപ്പിക്കേണ്ടത് ഒരു അഭിമാന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇക്കുറി ഡി. വിജയകുമാറിനെ രംഗത്തിറക്കിയത് വിജയ പ്രതീക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. 40 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ അഭിഭാഷക വൃത്തിയും അരനൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനവും ഡി. വിജയകുമാറിന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തന്റെ വിസമ്മതം അറിയിച്ചിട്ടും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പി.എസ് ശ്രീധരന്‍പിള്ള ഇത്തവണ മത്സരരംഗത്തെത്തിയത്.
കെ.എം മാണിയുടെ നിലപാട് യു.ഡി.എഫിന് അനുകൂലമായതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കെ.എം മാണി എത്തുമെന്നുള്ളതും യു.ഡി.എഫിന് ഏറെ ആശ്വസകരമാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആം ആദ്മി ഉള്‍പ്പടെ 14 ഓളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തുള്ള ഇവരുടെ പെട്ടിയിലാകുന്ന വോട്ടുകളും ഇക്കുറി മണ്ഡലത്തില്‍ നിര്‍ണായകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  14 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago