HOME
DETAILS

'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ' - പൊലിസിനെ വെല്ലു വിളിച്ച് ശിവസേന എം.പി

  
backup
March 24, 2017 | 7:15 AM

%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b8

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ മാനേജറെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യാന്‍ ഡല്‍ഹി പൊലിസിനെ വെല്ലു വിളിച്ച് ശിവസേന എം.പി രവീന്ദ്ര ഗെയിക്‌വാദ്. 'എയര്‍ ഇന്ത്യ മാനേജര്‍ ശിവകുമാറിനോട് മാപ്പു പറയാന്‍ തയാറല്ല. തന്നെ അപമാനിച്ചതിന് അയാള്‍ തന്നോടു മാപ്പു പറയണം. 60കാരനായ അദ്ദേഹം പെരുമാറാന്‍ പഠിക്കണം' - ഗെയിക്‌വാദ് പറഞ്ഞു.

ശിവസേനയുടെ പിന്തുണ തനിക്കൊപ്പമാണെന്നും കേസിലോ അറസ്റ്റിലോ ഭയമില്ലെന്നും എം.പി മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ പരാതി നല്‍കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയ എം.പിക്ക് ഇനിമുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സഞ്ചരിക്കാനാവില്ല. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ച് പൂണെയിലേക്കും എയര്‍ ഇന്ത്യ സര്‍വീസില്‍ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നും അത് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യില്ലെന്നും ഗെയിക്‌വാദ് വ്യക്തമാക്കി.

വ്യാഴാഴ്ച പൂനെയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച വിമാനത്തിലാണ് ഗെയിക്‌വാദ് എയര്‍ ഇന്ത്യ മാനേജറെ മര്‍ദിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റ് അനുവദിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ വിമാനത്തില്‍ ഇകണോമിക് ക്ലാസ് മാത്രമാണുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നതായി ജീവനക്കാരന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇയാളുമായി തര്‍ക്കിക്കുകയും രോഷാകുലനായ എം.പി ചെരുപ്പൂരി നിരവധി തവണ മര്‍ദിക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  4 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  5 days ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  5 days ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  5 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  5 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  5 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  5 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  5 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  5 days ago