പ്രശസ്ത യു.എസ് സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു
വാഷിങ്ടണ്‍: പ്രശസ്ത യു.എസ് സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജൂത കുടുംബ ജീവിതത്തില്‍ നിന്നും അമേരിക്കന്‍ ആദര്‍ശ രൂപങ്ങളില്‍ നിന്നും പ്രചോദിതമായാണ് അദ്ദേഹം രചനകള്‍ നടത്തിയത്. പുലിറ്റ്‌സര്‍ പ്രൈസ്, നാഷനല്‍ ബുക് അവാര്‍ഡ്, മാന്‍ ബുക്കര്‍ തുടങ്ങിയ നിരവധി ബഹുമതികള്‍ ഫിലിപ്പ് റോത്ത് നേടിയിട്ടുണ്ട്.
അമേരിക്കന്‍ പാസ്ചറല്‍, ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്, പോര്‍ട്ട്‌നോഴ്‌സ് കംപ്ലൈന്റ് എന്നിവയാണ് ശ്രദ്ദേയമായ കൃതികള്‍. 1959ല്‍ പ്രസിദ്ധീകരിച്ച ഗുഡ്‌ബൈ കൊളംമ്പസ് എന്ന ചെറുകഥയിലൂടെയാണ് റോത്ത് പുസ്തക രചനയിലേക്ക്എത്തുന്നത്. പിന്നീട് നോവല്‍ രചനയിലേക്ക് മാറി. 2009ല്‍ രചനാ ജീവിതം അവസാനിപ്പിച്ച റോത്ത് ചരിത്ര നോവലുകള്‍ ഉള്‍പ്പെടെ 30 പുസ്തകങ്ങള്‍ രചിച്ചു. യു.എസിലെ നവാര്‍ക്കില്‍ 1933 മാര്‍ച്ച് 19ന് ആയിരുന്നു റോത്തിന്റെ ജനനം. പിതാവ് ഹെര്‍മന്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജറായിരുന്നു. 1962ല്‍ അപ്പേരന്റിക് വര്‍, ലെറ്റിങ് ഗോ എന്നീ രചനകളിലൂടെയാണ്് അദ്ദേഹം നോവല്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."