HOME
DETAILS

വേദാന്ത കമ്പനി വിപുലീകരണം ഹൈക്കോടതി തടഞ്ഞു

  
backup
May 23, 2018 | 8:47 PM

%e0%b4%b5%e0%b5%87%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3


ചെന്നൈ: വേദാന്ത കമ്പനിയുടെ വിപുലീകരണം മദ്രാസ് ഹൈക്കോടതി തടഞ്ഞു. കമ്പനിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി നടപടി. പരിസ്ഥിതി പ്രവര്‍ത്തകയായ പ്രഫ. ഫാത്തിമയാണ് സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. ഇവിടെ ഒരു പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാനുള്ള നീക്കം കമ്പനി നടത്തുകയായിരുന്നു. ഇതാണ് തടഞ്ഞിരിക്കുന്നത്.
പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. വേദാന്ത കമ്പനിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി പുതുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാല് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.
2009ലാണ് വേദാന്ത കമ്പനിക്ക് അന്നത്തെ യു.പി.എ സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കിയത്. പിന്നീട് 2015ലും 2016ലും കേന്ദ്രം ഇത് പുതുക്കി നല്‍കുകയായിരുന്നു. 2013ല്‍ കമ്പനിയില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടാകുകയും പ്രദേശവാസികള്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി കമ്പനിക്ക് 100 കോടി രൂപ പിഴയിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago