HOME
DETAILS
MAL
അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവം: 64 പച്ചമരുന്നുകള്‍ ചേര്‍ത്ത ആവിക്കുളി
backup
May 24 2018 | 01:05 AM
തിരുവനന്തപുരം: മന്ത്രിസഭാവാര്‍ഷികത്തിന്റെ ഭാഗമായി അനന്തവിസ്മയം പ്രദര്‍ശനവിപണന മേളയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഗോത്ര വംശീയ വൈദ്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. അപ്പുക്കുട്ടന് കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരമ്പരാചികിത്സാവിധികള് പരിചയപ്പെടുത്താന്‍ അനന്തപുരിയില്‍ എത്തുന്നത്.
വൈദ്യരുടെ ചികിത്സാവിധ്യകളില് പ്രധാനമാണ് പച്ചമരുന്നുകള്‍ ചേര്‍ത്ത ആവിക്കുളി. മഞ്ഞപ്പിത്തം, ആസ്മ, അലര്‍ജിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആവിക്കുളി ഏറ്റവും അനുയോജ്യമായ ചികിത്സാ രീതിയാണ്. രോഗങ്ങളുടെ തീവ്രതയനുസരിച്ച് ആവിക്കുളിക്കെടുക്കുന്ന സമയത്തിനും കൊടുക്കുന്ന ഔഷധങ്ങള്‍ക്കും മാറ്റം വരുമെന്ന് വൈദ്യര് പറയുന്നു. അമൃത്പാല, ഗരുഡക്കൊടി, രാമച്ചം തുടങ്ങി അറുപത്തിനാലോളം പച്ചമരുന്നുകള്‍ ചേരുന്നതാണ് ആവിക്കുളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."